Latest NewsKeralaNews

രണ്ട് മന്ത്രിമാര്‍ രാജിവെച്ചതോടെ സര്‍ക്കാരിന് വന്‍ബാധ്യത

തിരുവനന്തപുരം: രണ്ടരവര്‍ഷത്തിന് ശേഷം രണ്ട് മന്ത്രിമാര്‍ രാജിവെച്ചതോടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ ഇനത്തില്‍ സര്‍ക്കാറിന് ഉണ്ടാകുന്നത് വലിയ ബാധ്യത. രണ്ട് മന്ത്രിമാരുടെയും സ്റ്റാഫില്‍ രാഷ്ട്രീയ നിയമനം ലഭിച്ച 27 പേര്‍ക്കും ഇനി ആജീവനാന്ത പെന്‍ഷന്‍ കിട്ടും. പുതിയ മന്ത്രിമാരുടെ സ്റ്റാഫില്‍ പുതുതായി എത്തുന്ന സ്റ്റാഫുകളുടെ ബാധ്യത വേറെയും ഉണ്ടാകും. 3450 രൂപ മുതല്‍ ആറായിരം രൂപ വരെയാണ് പെന്‍ഷന്‍ ലഭിക്കുക. പുറമെ ഡിഎ അടക്കം മറ്റ് ആനുകൂല്യങ്ങളും ഉണ്ട്.

Read Also: ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി ശേഷിക്കുന്നത് ഒരു ദിവസം കൂടി: മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ്

ആന്റണി രാജുവിന്റെ സ്റ്റാഫില്‍ ആകെയുണ്ടായിരുന്നത് 21 പേരായിരുന്നു. ഇതില്‍ ഒരു അഡീഷണല്‍ സെക്രട്ടറിയും ഒരു ക്ലര്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ നിന്നുള്ള ഡെപ്യൂട്ടേഷന്‍. ബാക്കി 19 ഉം രാഷ്ട്രീയ നിയമനം. 2 അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി, നാലു അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, ഒരു അഡീണല്‍ പിഎ, ഒരു അസിസ്റ്റന്റ് , 4 ക്ലര്‍ക്ക്, ഓഫീസ് അസിസ്റ്റന്റ് 4 , രണ്ട് ഡ്രൈവര്‍മാരും ഒരു പാചകക്കാരനും വേറെ ഉണ്ടായിരുന്നു.

മന്ത്രിയായിരുന്ന അഹമ്മദ് ദേവര്‍ കോവിലിന്റെ സ്റ്റാഫില്‍ ഉണ്ടായിരുന്നത് 25 പേരായിരുന്നു. ഏഴ് പേര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നുള്ള ഡെപ്യൂട്ടേഷനും ബാക്കി രാഷ്ട്രീയ നിയമനവുമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button