Latest NewsNewsIndia

തന്റെ പ്രക്ഷോഭങ്ങളിലൂടെ ഇനിയൊരു കെജ്രിവാൾ ഉണ്ടാവില്ല : അണ്ണാ ഹസാരെ : വീണ്ടും പ്രക്ഷോഭം ആരംഭിക്കുന്നു

ന്യൂഡല്‍ഹി: തന്റെ പ്രക്ഷോഭങ്ങളിലൂടെ ഇനിയൊരു കെജ്രിവാള്‍ കൂടി ആവിര്‍ഭവിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി അണ്ണ ഹസാരെ. ആഗ്രയിലെ ഷാഹിദ് സ്മാരകില്‍ സംഘടിപ്പിച്ച പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹസാരെ. മാര്‍ച്ച്‌ 23ന് രാജ്യതലസ്ഥാനത്ത് പടുകൂറ്റന്‍ റാലി സംഘടിപ്പിക്കുമെന്നും അതില്‍ കര്‍ഷകര്‍ പങ്കാളികളാകണമെന്നും ഹസാരെ ആവശ്യപ്പെട്ടു.’വിഷയത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയും ഒരു പോലെ കുറ്റക്കാരാണെന്നും ഹസാരെ കുറ്റപ്പെടുത്തി.

യഥാര്‍ഥ അര്‍ഥത്തിലുള്ള ജനാധിപത്യം ഇനിയും ഇന്ത്യയില്‍ സംജാതമായിട്ടില്ല. നമുക്ക് മുതലാളികളുടെ സര്‍ക്കാരിനെയല്ല വേണ്ടത്. മോദിയെയും രാഹുലിനെയും നമുക്ക് വേണ്ട. കര്‍ഷക താത്പര്യത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെയാണ് നമുക്കാവശ്യം’, ഹസാരെ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ് രിവാള്‍ 2011ല്‍ അണ്ണ ഹസാരെ നയിച്ച അഴിമതി വിരുദ്ധ മുന്നേറ്റത്തിന്റെ മുന്‍നിര പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു.

പിന്നീട് ഹസാരെയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പ്രസ്ഥാനത്തില്‍ നിന്ന് പുറത്തു പോവുകയായിരുന്നു. ഇതിനെ പരിഹസിച്ചും അണ്ണാ ഹസാരെ വിശദീകരണം നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button