KeralaLatest NewsNews

ജിഷ വധക്കേസ്: നിർണായക കോടതി വിധി ഇന്ന്

കൊച്ചി: ജി​​ഷ വ​​ധ​​ക്കേ​​സില്‍ കുറ്റക്കാരനായി കണ്ടെത്തിയ ​ പ്ര​​തി അ​​മീ​​റു​​ള്‍ ഇ​​സ്ലാ​​​മിനുള്ള ശി​​ക്ഷ ഇന്ന് ഉ​​ച്ച​യ്​ക്ക്​ 12 മണിയോടെ കോ​​ട​​തി പ്ര​​ഖ്യാ​​പി​​ക്കും. ​വ​​ധ​​ശി​​ക്ഷ​​ക്കാ​​യി, അ​​പൂ​​ർ​​വ​​ങ്ങ​​ളി​​ൽ അ​​പൂ​​ർ​​വ കേ​​സാ​​യി പ​​രി​​ഗ​​ണി​​ക്കാ​​ൻ സു​​പ്രീം കോ​​ട​​തി​​യി​​ലെ​​യും ഹൈ​​ക്കോട​​തി​​ക​​ളി​​ലെ​​യും വി​​ധി ന്യാ​​യ​​ങ്ങ​​ൾ പ്രോ​​സി​​ക്യൂ​​ഷ​​ൻ ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടും. കു​​റ്റ​​കൃ​​ത്യം അ​​പൂ​​ർ​​വ​​ങ്ങ​​ളി​​ൽ അ​​പൂ​​ർ​​വ​​മാ​​യി ക​​ണ​​ക്കാ​​ക്ക​​രു​​തെ​​ന്നും പ്ര​​തി​​യു​​ടെ പ്രാ​​യം കൂ​​ടി ക​​ണ​​ക്കി​​ലെ​​ടു​​ത്ത്​ ക​​രു​​ണ കാ​​ണി​​ക്ക​​ണ​​മെ​​ന്നും പ്ര​​തി​​ഭാ​​ഗം വാ​​ദിക്കും. പ്രതിക്ക് പറയാനുള്ളതും കോടതി ഇന്ന് കേള്‍ക്കും.

302ാം വ​​കു​​പ്പ്​ പ്ര​​കാ​​രം കൊ​​ല​​പാ​​ത​​ക കു​​റ്റ​​ത്തി​​നും 376 (എ) ​​​പ്ര​​കാ​​രം ആ​​യു​​ധ​​മു​​പ​​യോ​​ഗി​​ച്ച്​ ര​​ഹ​​സ്യ​​ഭാ​​ഗ​​ങ്ങ​​ളി​​ൽ മു​​റി​​വേ​​ൽ​​പി​​ച്ച്​ പീ​​ഡി​​പ്പി​​ച്ച​​തി​​നും പ​​ര​​മാ​​വ​​ധി ല​​ഭി​​ക്കാ​​വു​​ന്ന​​ത്​ വ​​ധ​​ശി​​ക്ഷ​​യാ​​ണ്. 376ാം വ​​കു​​പ്പ്​ പ്ര​​കാ​​രം പീ​​ഡ​​ന​​ത്തി​​നും 449ാം വ​​കു​​പ്പ്​ പ്ര​​കാ​​രം വീ​​ട്ടി​​ൽ അ​​തി​​ക്ര​​മി​​ച്ച്​ ക​​ട​​ന്ന​​തി​​നും ല​​ഭി​​ക്കാ​​വു​​ന്ന കൂ​​ടി​​യ ​ശി​​ക്ഷ ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വാ​​ണ്. ​പ്ര​​തി​​ക്കെ​​തി​​രെ തെ​​ളി​​ഞ്ഞ മ​​റ്റൊ​​രു കു​​റ്റം ഒ​​രു വ​​ർ​​ഷം ത​​ട​​വ്​ ല​​ഭി​​ക്കാ​​വു​​ന്ന 342ാം വ​​കു​​പ്പ്​ പ്ര​​കാ​​ര​​മു​​ള്ള അ​​ന്യാ​​യ​​മാ​​യി ത​​ട​​ഞ്ഞു​​വെ​​ക്ക​​ലാ​​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button