Latest NewsInternationalVideos

അച്ഛനെ പൂളിൽ തള്ളിയിട്ട മകൾക്ക് സംഭവിച്ചത് ഇങ്ങനെ ; വീഡിയോ കാണാം

ഇ​ക്വ​ഡോർ ; ത​മാ​ശ​യ്ക്ക് അച്ഛനെ പൂളിൽ തള്ളിയിട്ട മകളും പൂളിൽ വീണു. അച്ഛൻ തത്സമയം കണ്ടതിനാൽ കുട്ടിയെ രക്ഷപെടുത്താൻ സാധിച്ചു.തെക്കേഅ​മേ​രി​ക്ക​യി​ലെ ഇ​ക്വ​ഡോ​റി​ലാണ് കളി കാര്യമായ സംഭവം അരങ്ങേറിയത്. സ​മീ​പം നി​ന്ന​യൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

ഒ​രു സ്വി​മ്മിം​ഗ് പൂ​ളി​ന്‍റെ സ​മീ​പം ഇ​രി​ക്കു​ന്ന അച്ഛനെ പു​റ​കി​ൽ നി​ന്നെ​ത്തു​ന്ന മ​ക​ൾ വെ​ള്ള​ത്തി​ലേ​ക്കു ത​ള്ളി​യി​ടു​ന്നു. അതേസമയം ത​ള്ളി​യ​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ പു​റ​കി​ൽ നി​ന്ന മ​ക​ളും വെ​ള്ള​ത്തി​ലേ​ക്കു വീ​ണു അ​ദ്ദേ​ഹം പെ​ട്ടെ​ന്ന് ശ്ര​ദ്ധി​ച്ച​തിനാൽ കു​ട്ടി​യെ വെ​ള്ള​ത്തി​ൽ നി​ന്നും ഉ​യ​ർ​ത്തി​യെ​ടു​ക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്.

വീഡിയോ ചുവടെ ;

shortlink

Related Articles

Post Your Comments

Related Articles


Back to top button