Latest NewsNewsIndia

സൈനികൻ ആത്മഹത്യ ചെയ്‌തു

ശ്രീനഗർ: ജമ്മു കാശ്‌മീരിൽ സൈനികൻ സ്വയം വെടിവച്ച് മരിച്ചു. ആർ.എസ് പുര അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ലാൻസ്‌നായക് പർവേഷ് കുമാറാണ് (36) മരിച്ചത്. രാവിലെ 6:45ന് സ്വന്തം സർവീസ് റിവോർവർ ഉപയോഗിച്ച് ഇയാൾ വെടിവയ്‌ക്കുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണത്തെക്കുറിച്ച് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് ഉന്നത തല അന്വേഷണം ആരംഭിച്ചു.

ആർ.എസ്. പുരയിലെ പൊലീസ് സ്‌റ്റേഷൻ സ്ഥിതി ചെയ്യുന്ന ചല്ല ഗ്രാമത്തിലാണ് പർവേഷ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. രണ്ട് വെടിയുണ്ടകൾ ഇയാൾ ധരിച്ചിരുന്ന ഹെൽമറ്റിലൂടെ തുളച്ച് കയറി തല പൂർണ്ണമായി തകർന്ന നിലയിലാണെന്ന് അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button