KeralaLatest News

ജിഷ വധക്കേസ് ; ശിക്ഷ വിധി ഇന്നറിയാം

കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷ കേസിൽ കോടതി കുറ്റക്കാരനായി കണ്ടെത്തിയ പ്രതി അമീറുല്‍ ഇസ്ലാമിനുള്ള ശിക്ഷ ഇന്ന് (വ്യാഴായ്ച്ച) അറിയാം. പ്രതിക്കുനല്‍കേണ്ട ശിക്ഷ സംബന്ധിച്ച്‌ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ ഇന്നലെ പൂർത്തിയായിരുന്നു. കേസില്‍ അമീര്‍ കുറ്റക്കാരനാണെന്നും കൊലപാതകവും ബലാത്സംഗവും ഉള്‍പ്പെടെ അഞ്ചു കുറ്റങ്ങളും ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു.

293 രേഖകളും 36 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. സാഹചര്യതെളിവുകളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് പ്രേസിക്യൂഷന്‍ കേസിലെ ഏകപ്രതിയായ അമീറുല്‍ ഇസ്ലാമിനെതിരെ കുറ്റം ആരോപിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട ജിഷയുടെ വസ്ത്രം, നഖങ്ങള്‍, മുറിക്കുള്ളില്‍ കണ്ടെത്തിയ തലമുടി എന്നിവയുടെ ഡിഎന്‍എ പരിശോധനയുടെ അടിസ്ഥാതന്തിലാണ് പ്രതി അമീരാണെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. എന്നാല്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം ഓരാളെ പ്രതിയാക്കാനാവില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ജിഷയെ കൊല്ലാനുപയോഗിച്ച ആയുധം സംബന്ധിച്ചും ജിഷ മരിച്ച സമയത്തെ കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തതയില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button