Kallanum Bhagavathiyum
Latest NewsKerala

ശിക്ഷ വിധിയെ കുറിച്ച് ജിഷയുടെ അമ്മ പറയുന്നത്

കൊച്ചി ; വിധിയിൽ സന്തോഷമെന്നു ജിഷയുടെ ‘അമ്മ രാജേശ്വരി. കോടതി വിധി വന്ന ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാജേശ്വരി. മറ്റൊരു പെൺകുട്ടിക്കും ഈ അവസ്ഥ വരരുതെന്നും വധശിക്ഷ നല്‍കിയ കോടതിയോടും അന്വേഷണ സംഘത്തോടും നന്ദിയുണ്ടെന്നും  രാജേശ്വരി പറഞ്ഞു.

19 മാസങ്ങൾക്ക് ശേഷം എറണാകുളം സെഷൻസ് കോടതിയാണ് പെരുമ്പാവൂർ ജിഷ വധ കേസിൽ പ്രതി അമീർ ഉൽ ഇസ്ലാമിന് വധ ശിക്ഷ വിധിച്ചു. അതിക്രൂരമായ കൊലപാതകമെന്നും അപൂർവ്വങ്ങളിൽ അപൂർവമായ കേസ് ആണിതെന്നും ശിക്ഷ വിധിക്കവേ കോടതി പറഞ്ഞു. അമീറിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മട്ടുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments


Back to top button