Latest NewsIndiaNews

100 ദിവസത്തിനുള്ളില്‍ 40 കാട്ടാനകള്‍ ചരിഞ്ഞതിനു പിന്നിലെ കാരണം ഇതാണ്

ഗുവാഹതി: 100 ദിവസത്തിനുള്ളില്‍ 40 കാട്ടാനകള്‍ ചരിഞ്ഞതിനു കാരണം മനുഷ്യരുടെ പ്രവൃത്തിയെന്നു റിപ്പോര്‍ട്ട്. അസമിലാണ് സംഭവം. മനുഷ്യര്‍ കാട്ടാനകള്‍ നേരിടുന്നതിനായി ചെയ്ത പ്രവര്‍ത്തികളാണ് ഇവ ചരിയാന്‍ കാരണമായി മാറിയത്.

ആനകള്‍ ചരിഞ്ഞത് പ്രധാനമായു നാലു കാരണങ്ങള്‍ കൊണ്ടാണ്. കിടങ്ങുകളില്‍ വീണുള്ള അപകടം, വിഷബാധ, ട്രെയിന്‍ അപകടം, വൈദ്യുതാഘാതം എന്നിവയാണ് അവ.

കാട്ടാനകള്‍ ആഹാരം തേടി മനുഷ്യവാസമുള്ള കേന്ദ്രങ്ങളില്‍ എത്തി കൃഷി നശിപ്പിക്കുന്നതിനു തടയയുന്നതിനു വേണ്ടി മനുഷ്യര്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ആനകള്‍ കൊല്ലപ്പെടാന്‍ കാരണം. ഇതു സംബന്ധിച്ച പഠനം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button