Latest NewsNewsInternational

ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പാകിസ്ഥാനിൽ പിടിയിൽ

43 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പാകിസ്ഥാനിൽ പിടിയിൽ. ഇവരുടെ ഏഴ് ബോട്ടുകളും പിടിച്ചെടുത്തതായി അധികൃതർ വ്യക്തമാക്കി. വ്യാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്‌തതെന്നും മജിസ്‌ട്രേറ്റിന്റെ മുൻപിൽ ഹാജരാക്കിയ ശേഷം ഇവരെ ജയിലിൽ അയക്കുമെന്നുമാണ് സൂചന.

കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് ഇത്തരത്തിൽ 144 ഓളം മത്സ്യ ത്തൊഴിലാളികൾ പാകിസ്ഥാന്റെ പിടിയിലായിട്ടുണ്ട്. അതിർത്തി ലംഘിക്കുന്നവരെ കണ്ടെത്താൻ സ്‌പീഡ്‌ ബോട്ടുകളും ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button