KeralaLatest NewsNews

ഗോവിന്ദചാമി, അമിര്‍ ഉള്‍ ഇസ്ളാം, പള്‍സര്‍ സുനി തുടങ്ങി കേരളം വെറുക്കുന്ന ആളുകളുടെ വക്കാലത്ത് ഏറ്റെടുക്കുന്ന ആളൂർ ഹൃദയം തുറക്കുമ്പോൾ

കൊച്ചി: ഗോവിന്ദചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയ 2014 സെപ്തംബര്‍ 15 ലെ സുപ്രീംകോടതിവിധി ജീവിതത്തില്‍ മറക്കാനാകില്ലെന്ന് അഭിഭാഷകന്‍ ബി.എസ്. ആളൂര്‍.സൗമ്യവധം നടന്നദിവസം അതേ ട്രെയിനില്‍ ഉണ്ടായിരുന്ന 50 വയസ്സുള്ള ഒരു യാത്രക്കാരനെ അവഗണിച്ചതാണ് കേസില്‍ പോലീസിന് പറ്റിയ പിഴവെന്ന് ആളൂർ പറയുന്നു.ഗോവിന്ദചാമി ട്രെയിന്റെ ഇടതുഭാഗത്തൂടെ പോയപ്പോള്‍ ഇയാള്‍ വലതു വാതിലിലൂടെ പോയെന്ന് കാണിച്ചായിരുന്നു സമന്‍സ് പോലീസിന് കൊടുത്തത്. ഇയാള്‍ പിച്ചയെടുത്തു നടക്കുന്നയാളാണ്.

പോലീസ് അയാളെ ഓടിച്ചു. അതു തന്നെയായിരുന്നു പോലീസിന്റെ ഏറ്റവും വലിയ പരാജയം. അയാള്‍ ഭിക്ഷാടന മാഫിയയുടെ ആളായിരുന്നു. അയാളുടെ ഫോട്ടോ, കാര്‍ഡ് എല്ലാം പോലീസിന് കൈമാറിയിരുന്നു. പോലീസ് അത് കോടതിയുടെ മുന്നില്‍ കൊണ്ടുവന്നില്ല. സൗമ്യാവധക്കേസ്. കേസ് ഏറ്റെടുക്കുമ്ബോള്‍ ഇത്ര വലിയ കേസായിരുന്നെന്ന് കരുതിയിരുന്നില്ലെന്നും ആളൂര്‍ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറയുന്നു. ഗോവിന്ദച്ചാമി മയക്കുമരുന്നും മറ്റും വിറ്റു നടക്കുന്ന ട്രെയിനില്‍ പിടിച്ചുപറി നടത്തുന്ന ഒരു വ്യക്തിയാണ്.

കുറ്റകൃത്യത്തില്‍ ഒരറ്റം വരെ പങ്കെടുത്തിട്ടുണ്ട്. പക്ഷേ കേസില്‍ പറയുന്ന കുറ്റം ചെയ്തിട്ടുണ്ടെന്ന് അന്നും ഇന്നും വിശ്വസിക്കുന്നില്ല. അധോലോകം, മതംമാറ്റ-ഭിക്ഷാടന മാഫിയകള്‍ എന്നിവയുടെ ആളാണ് എന്ന തരത്തില്‍ പുറത്തുവന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ അസംബന്ധവും കെട്ടുകഥകളുമാണെന്നും ആളൂര്‍ വ്യക്തമാക്കുന്നു.തൃശൂരിലെ പതിയാരത്ത് ജനിച്ച ആളൂര്‍ പ്രൈവറ്റായി പഠിച്ച ബിരുദത്തില്‍ ആദ്യം തോറ്റുപോയപ്പോള്‍ നഷ്ടമായ ‘നിയമ പഠനം’ എന്ന വിഷയമാണ് ഇന്ന് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നിലയിലേക്ക് ആളൂരിനെ വളര്‍ത്തിയത്.

ആളൂര്‍ വക്കീലായെന്നത് നുണയാണെന്ന് നാട്ടുകാര്‍ക്കിടയില്‍ ഒരു പ്രചരണം ഉണ്ടാകുക കൂടി ചെയ്തപ്പോള്‍ വീട്ടുകാര്‍ പറഞ്ഞത് അനുസരിച്ച്‌ നാട്ടിലെത്തി പ്രാക്ടീസ് തുടങ്ങുകയായിരുന്നു. അമീർ ഉൾ ഇസ്‌ലാം തികച്ചും നിരപരാധിയാണെന്ന് തന്നെയാണ് ആളൂരിന്റെ വിശ്വാസം. ജിഷ വധക്കേസിലെ യഥാർത്ഥ പ്രതി പിടിയിലാകുന്നതുവരെ നിയമ പോരാട്ടം തുടരണമെന്നാണ് ആളൂരിന്റെ ആഗ്രഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button