Latest NewsNewsIndia

രാജ്യത്തെ ഞെട്ടിച്ച്‌ കുഷ്ഠരോഗം വീണ്ടും : രോഗം സ്ഥിരീകരിച്ചത് 5004 പേരില്‍

ബോംബെ: പത്തുവർഷം മുൻപ് രാജ്യത്തു നിന്ന് തുടച്ചു നീക്കപ്പെട്ടു എന്നവകാശപ്പെടുമ്പോഴും ഭീതി പരത്തി കുഷ്ഠരോഗം പടരുന്നു. ഈ വര്‍ഷം മാത്രം മഹാരാഷ്ട്രയിൽ 5004 കുഷ്ഠരോഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 41% പേര്‍ തീവ്രമായ രീതിയില്‍ രോഗം ബാധിച്ചവരാണ്. കുഷ്ഠരോഗികളിലെ മള്‍ട്ടി ബാസിലറി (ബാക്ടീരികളുടെ എണ്ണം കൂടുതലുള്ള അവസ്ഥ) കേസുകള്‍ മഹാരാഷ്ട്രയില്‍ വളരെ കൂടുതലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇവരിൽ നിന്ന് മറ്റുള്ളവരിലേയ്ക്ക് കുഷ്ഠം പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. 11 ശതമാനം പേര്‍ കുട്ടികളാണ്. രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലേക്കാണ് ഈ രോഗം വളരെ വേഗം പടർന്നു പിടിക്കുന്നത്. 2017 സെപ്റ്റംബര്‍ അഞ്ചിനും 20 നും ഇടയില്‍ ജില്ലയിലെ നാലുകോടി ജനങ്ങളിള്‍ക്കിടയില്‍ സർക്കാർ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കൂടാതെ ആന്ധ്ര പ്രദേശിലും രോഗ ബാധ കണ്ടെത്തിയിട്ടുണ്ട്. 714 പുതിയ കേസുകളാണ് ഇവിടെ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button