KeralaLatest NewsNews

ദേശിയ പാതയോരത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണവുമായി കേന്ദ്രം: നടപടിക്രമങ്ങൾ ഇങ്ങനെ

ആലപ്പുഴ: ദേശിയപാതയോരത്ത് വീടുകള്‍ അടക്കമുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഇനി മുതല്‍ നിയന്ത്രണം ഏർപ്പെടുത്തി. ദേശീയപാതയില്‍നിന്ന് 80 മീറ്റര്‍ അകലെവരെയുള്ള നിര്‍മ്മാണങ്ങള്‍ക്കാണ് പുതിയ നിബന്ധന. ദേശീയപാതയോരത്ത് വീടുകളടക്കം നിര്‍മ്മാണപ്രവര്‍ത്തനം നടത്തണമെങ്കിൽ കേന്ദ്ര റോഡ് ഗതാഗത-ദേശീയപാതാ മന്ത്രാലയത്തിന്റെ (മോര്‍ത്ത്) എതിര്‍പ്പില്ലാരേഖ (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) ലഭിക്കണം.

വീടുവയ്ക്കണമെങ്കില്‍ 10,000രൂപ ഫീസ് അടച്ച്‌ ‘മോര്‍ത്തി’ന്റെ എന്‍ഒസി സ്വന്തമാക്കണം. മറ്റെല്ലാ സംസ്ഥാനങ്ങളിലും ദേശീയ പാതയോരത്ത് കെട്ടിടങ്ങള്‍ വളരെ കുറവാണ്.കേരളത്തില്‍ ദേശീയപാതയോരത്തുനിന്ന് 12.5 മീറ്റര്‍ അകലം പാലിച്ച്‌ ഇതുവരെ നിര്‍മ്മാണം അനുവദിച്ചിരുന്നു. ദേശീയപാത നിര്‍മ്മാണം പൂര്‍ത്തിയാവുമ്പോള്‍ പുരയിടം വളരെ താഴെയാവും. ഇവർക്ക് റോഡിലേക്ക് കയറുന്നതിന് സൗകര്യപ്രദമായ വഴിയൊരുക്കുന്നതിനാണ് നിബന്ധന കര്‍ശനമാക്കിയിട്ടുള്ളത്.

രാജ്യത്താകെ 138 കണ്‍സള്‍ട്ടന്റുമാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. കേരളത്തില്‍നിന്ന് ടി. സഹാറുദ്ദീന്‍ സിഇഒ. ആയ സമാറ കണ്‍സള്‍ട്ടന്റ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് ആണ് കണ്‍സള്‍ട്ടന്റ് ആണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button