Latest NewsNewsGulf

പുതുവത്സരദിനത്തില്‍ ബുര്‍ജ് ഖലീഫയില്‍ വെടിക്കെട്ടില്ല; പകരം ഒരുക്കിയിരിക്കുന്നത് മറ്റൊരു സർപ്രൈസ്

എല്ലാവർഷത്തെയും പോലെ ബുര്‍ജ് ഖലീഫയില്‍ ഇത്തവണ വെടിക്കെട്ടും കരിമരുന്ന് പ്രയോഗവുമുണ്ടാകില്ല. പകരം സ്‌പെഷ്യല്‍ ലൈറ്റ് ഷോയാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ സ്‌പെഷ്യല്‍ ലൈറ്റ് ഷോ നടത്തുന്നത്.

യുഎഇ ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ സ്മരിക്കാനും രാജ്യത്തിന്റെ പിതാവ് ഷെയ്ക്ക് സയിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് ആദരം അര്‍പ്പിച്ചുമാണ് യുഎഇ സ്‌പെഷ്യല്‍ ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത്. ലോകവ്യാപകമായി ടെലിവിഷനില്‍ ഈ ഇവന്റുകള്‍ ലൈവ് സ്ട്രീം ചെയ്യാനുള്ള സംവിധാനവും യുഎഇ ശ്രമിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button