Latest NewsKeralaNews

ജിഷയുടെ കൊലപാതകം: ചില ചോദ്യങ്ങളുമായി കെ.സുരേന്ദ്രന്‍

തിരുവനന്തപുരം•ജിഷ കൊലക്കേസില്‍ കഴിഞ്ഞ ദിവസം കോടതി പ്രതി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും അമീറുല്‍ തന്നെയാണോ പ്രതിയെന്ന കാര്യത്തില്‍ സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ ഇടയില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. ഇതാണ് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ഉന്നയിക്കുന്നതും.

ജിഷയുടെ കൊലയാളിക്കു വധശിക്ഷ വാങ്ങിക്കൊടുക്കാനായത് നല്ല കാര്യം തന്നെ. അപ്പീൽ കോടതികളിൽ എന്തു സംഭവിക്കുമെന്നത് പിന്നത്തെ കാര്യം. ആർക്കുവേണ്ടിയായിരുന്നു ജിഷയെ വകവരുത്തിയത്? എന്തുകൊണ്ട് ജിഷയുടെ അഛൻ പറഞ്ഞ കാര്യങ്ങളൊന്നും അന്വേഷിക്കപ്പെടാതെ പോയി? എന്തായിരുന്നു കൊലയുടെ ഉദ്ദേശമെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു.

ദുരൂഹതകളും സംശയങ്ങളും പങ്കുവെക്കുന്നില്ല. ചിലതെല്ലാം കാലം തന്നെ പുറത്തുകൊണ്ടു വരുമെന്നും കെ.സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button