Latest NewsNewsIndia

എക്സിറ്റ് പോൾ പ്രവചനങ്ങൾ ; ഓഹരി വിപണിയില്‍ വൻ കുതിപ്പ്

മുംബൈ: ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപി അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ വന്നതോടെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്. രാവിലെ വില്‍പ്പന തുടങ്ങിയ ഉടനെ സെന്‍സെക്‌സ് 350 പോയിന്റ് ഉയർന്നു. കൂടാതെ നിഫ്റ്റി 100 പോയിന്റിലധികവും ഉയര്‍ന്നു.

രൂപയുടെ മൂല്യത്തിലും വര്‍ധനവുണ്ടായി. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപ 19 പൈസ കൂടി 64.15ലാണ് വ്യാപാരം നടത്തുന്നത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ പ്രഖ്യാപനങ്ങൾ ഡോളറിന് തിരിച്ചടിയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button