KeralaLatest NewsNews

ജിഷ വധക്കേസ് : ആദ്യ ദൃശ്യങ്ങള്‍ പകര്‍ത്തിയതാര്? ചിലരുടെ അവകാശവാദങ്ങള്‍ പൊളിച്ചടുക്കി ഒരു മാധ്യമപ്രവര്‍ത്തകന്‍

പെരുമ്പാവൂര്‍•പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചതിന് പിന്നാലെ,നാടിനെ നടക്കിയ ഈ കൊലപാതകം പുറത്തുകൊണ്ടുവന്നത് തങ്ങളാണെന്ന വാദവുമായി ചില മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവരുടെ വാദങ്ങള്‍ തള്ളി മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തിയിരിക്കുകയാണ്.

ജിഷ കൊല്ലപ്പെട്ട ദിവസം സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങള്‍ വിശദമായി പകര്‍ത്തിയ ഏക മാധ്യമ പ്രവര്‍ത്തകന്‍ താനാണെന്നും മലയാളത്തിലെ എല്ലാ ചാനലുകളും സംപ്രേക്ഷണം ചെയ്തത് ഈ ദൃശ്യങ്ങളായിരുന്നുവെന്നും എ.സി.വി ന്യൂസിലെ മാധ്യമപ്രവര്‍ത്തകനായ കെ.രമേഷ് കുമാര്‍ വെളിപ്പെടുത്തി.

സംഭവത്തെക്കുറിച്ച് രമേഷ് പറയുന്നത് ഇങ്ങനെ,

പെരുമ്പൊവൂർ നിയമ വിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ടത് നാട്ടുകാർ അറിഞ്ഞത് 28 /4/16 രാത്രി 9 മണിയോടെ .എന്നെ ആദ്യം വിളിക്കുന്നത് ഏഷ്യാനെറ്റ ന്യൂസിലെ ജോഷി കുര്യൻ ആണ് ആ സമയത്ത് കനത്ത മഴയും.SIനോബിളിനെ വിളിച്ചപ്പോൾ കൊലപാതകം നടന്നു ഇപ്പോൾ വരണ്ട എന്നാണ് മറുപടി കിട്ടിയത്. അതു കൊണ്ട് 29 ന് രാവിലെ 4 :45 ന് ഞാൻ ജിഷയുടെ വീട്ടിലെത്തി. അപ്പോൾ ഒരു പോലീസ് ജീപ്പും രണ്ട് പോലീസ് കാരും മാത്രമാണ് ഉണ്ടായിരുന്നത് – നേരം വെളുത്തു തുടങ്ങിയപ്പോൾ വിവരം അറിഞ്ഞ് നാട്ടുകാർ വന്നു തുടങ്ങി. അത് ഞാൻ വീഡിയോയിൽ പകർത്തി, എസ് ഐ സോണി യും സിഐ രാജ്യേഷ് എന്നിവർ സ്ഥലത്തെത്തി ചുറ്റും പാട് എന്തെത്തിലും ആയുധങ്ങളോ പ്രതി ഒളിച്ചിരിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നു ഞായിരുന്നു’ ഇതിനിടയിൽ മൃതദേഹം കിടന്ന മുറിയുടെ വാതിൽ തുറന്ന് എസ് ഐ നോക്കിയപ്പോൾന്താന്നും ക്യാമറ ഓൺ ചെയ്ത് രംഗം പകർത്തി: ഫോറൻസിക് വിദഗ്ദർ വന്നപ്പോൾ മുറിക്കുള്ളിൽ വെളിച്ചം ഇല്ലാത്തതിനാൽ ഇൻക്വസ്റ്റിന് ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു ഒരു ലൈറ്റിന് വേണ്ടി പോലീസ് നട്ടം തിരിയുന്നത് കണ്ടപ്പോൾ ലൈറ്റ് ഞാൻ തരാം എന്നെ മൃതദേഹം കാണിച്ച് തരണം എന്ന് പറഞ്ഞപ്പോൾ ഇൻക്വസ്റ് കഴിഞ്ഞ് പോസ്റ്റ്മോർട്ടം ത്തിന് എടുക്കുമ്പോൾ കാണിക്കാം എന്ന ഉറപ്പിലാണ് എന്റെ പുതിയ എല്‍.ഇ.ഡി വീഡിയോ ലൈറ്റ് കൊടുക്കുന്നത്. അന്ന് ഞാൻ മാത്രമാണ് വിശ്ദമായി വിഡിയോ എടുത്തത് എന്റെ വീഡിയോയാണ് ഇത്രയും ചാനലും പ്രദർശിപ്പിക്കുന്നത് “

എന്നാൽ ഈ വാർത്ത ചിലരുടെ എക്സ്ക്ലൂസീവ് ആണെന്ന് പറഞ്ഞ് പോസ്റ്റ് കാണുന്നു അന്ന് ഞാൻ ഈ വിഷ്വല്‍ ഷെയർ ചെയ്തില്ല എന്നിൽ ഇന്ന് ഏഷ്യാനെറ്റിന്റെ എക്സ്ക്ലൂസീവ് ആകമായിരുന്നു” അന്ന് തുടങ്ങിയ സാബത്തിക mഷ്ടം ഇന്നും എനിക്ക് കരകയറൻ കഴിഞ്ഞിട്ടില്ല’. വാർത്ത ഒരോരുത്തർക്കും ചെയ്യാം. എന്നാൽ മഴയും ഭീഷണിയും വകവയ്ക്ക്തെ ദൃശ്യം പകർത്തിയത് .പട്ടിണി കിടന്നാണ് ഞാൻ പലപ്പോഴം ഈ വാർത്തയ്ക്ക് വേണ്ടി ഓടിയത് ഒന്നുറങ്ങാൻ കൊതിച്ചിട്ടുണ്ട്. പലരും പാലംകയറുന്നതു വരെ നാരായണ അതു കഴിഞ്ഞാൽ കരായണ എന്നതുപോലെയായിരുന്നു.

ഇന്ന് ഇന്നലെയും തങ്ങളുടെ വാർത്ത കൊണ്ടാണ് അമുളിന് വധശിക്ഷ കിട്ടിയത് എന്ന് തകർത്താടിയവർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി- രമേശ്‌ കുമാര്‍ പറഞ്ഞു നിര്‍ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button