KeralaLatest NewsNews

കേരളാ സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവാസി ക്ഷേമനിധിയിലേക്ക് അപേക്ഷ ക്ഷണിച്ചു; ഇക്കാര്യങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം

കേരളാ സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവാസി ക്ഷേമനിധിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. വിദേശത്തുനിന്ന് തന്നെ ഓണ്‍ലൈനായി ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. കൂടാതെ ക്ഷേമനിധി കാര്‍ഡ് ഓണ്‍ലൈനായി പ്രിന്റ് ചെയ്‌തെടുക്കാനും ഇനിമുതല്‍ സാധിക്കും. www.pravasikerala.org/onlineappln.php എന്ന വെബ്‌സെറ്റിലാണ് അപേക്ഷ നൽകേണ്ടത്. ജിസ്‌ട്രേഷനുള്ള പേജ് തെളിയുമ്പോള്‍, രജിസ്‌ട്രേഷന്‍ ടൈപ്പില്‍ ‘പ്രവാസി കേരളീയന്‍( വിദേശം) എന്ന് തിരഞ്ഞെടുക്കുക.തുടര്‍ന്ന് ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യണം. പാസ്‌പോര്‍ട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വീസ അല്ലെങ്കില്‍ റെസിഡന്‍സ് പെര്‍മിറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവയും അപലോഡ് ചെയ്യേണ്ടതാണ്.ഓണ്‍ലൈന്‍ അപേക്ഷകള്‍ പരിശോധനയക്ക് വിധേയമാക്കിയതിന് ശേഷം മാത്രമേ അംഗത്വം രജിസ്റ്റർ ആകുകയുള്ളു.

അറുപത് വയസ്സുവരെ മുടങ്ങാതെ അംശാദയം അടച്ചവര്‍ക്ക് 2000 രൂപ പ്രതിമാസ പെന്‍ഷന്‍ ലഭ്യമാകുന്നതാണ്. അംഗത്വം എടുത്തയാള്‍ മരണപ്പെടുമ്പോള്‍ കുടുംബത്തിന് പെന്‍ഷനും ധനസഹായവും ലഭിക്കുന്നതാണ്. വിവാഹം, പ്രസവം, വിദ്യാഭ്യാസം,എന്നിവയ്ക്കും പ്രവാസി ക്ഷേമനിധിയില്‍നിന്ന് സഹായം ലഭിക്കുന്നതാണ്. മറ്റ് സംസ്ഥാനങ്ങളില്‍ സ്ഥിരതാമസക്കാരായ അല്ലെങ്കില്‍ ആറുമാസമെങ്കിലും താമസിച്ച കേരളീയര്‍, വിദേശത്തു ജോലി ചെയ്യുന്നവര്‍, വിദേശത്തു രണ്ടു വര്‍ഷമെങ്കിലും ജോലി ചെയ്ത ശേഷം തിരിച്ചു നാട്ടില്‍ വന്നു സ്ഥിരതാമസമാക്കിയവര്‍, എന്നിവര്‍ക്ക് മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയുകയുള്ളു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button