Latest NewsNewsInternational

മുൻമന്ത്രിക്ക് കൈക്കൂലിക്കേസിൽ 8 വർഷം ജയിൽശിക്ഷ

മുൻമന്ത്രിക്ക് കൈക്കൂലിക്കേസിൽ എട്ടുവർഷം ജയിൽശിക്ഷയും 13 കോടി റൂബിൾ (22 ലക്ഷം ഡോളർ) പിഴയും. റഷ്യയുടെ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ മന്ത്രിസഭയിലെ സാമ്പത്തിക വികസന മന്ത്രിയായിരുന്ന അലക്സി ഉള്യുകയേവിനുപുടിന്റെ അടുത്ത സുഹൃത്തും വമ്പൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന്റെ തലവനുമായ ഇഗോർ സെചിനിൽ നിന്നു കൈക്കൂലി വാങ്ങിയതിനാണു ശിക്ഷ.

ഒളിക്യാമറ ഓപ്പറേഷനിലാണ് ഉള്യുകയേവ് കുടുങ്ങിയത്. ശിക്ഷാകാലയളവിൽ ഉള്യുകയേവ് കോളനികളിൽ സേവനം ചെയ്യണം. എന്നാൽ ശിക്ഷ നീതിപൂർവകമല്ലെന്നും അപ്പീൽ നൽകുമെന്നും ഉള്യുകയേവ് പറഞ്ഞു. വിദൂരസ്ഥലങ്ങളിലുള്ള ദുരിതക്കോളനികളിലെ സേവനത്തിനുള്ള ശിക്ഷ വധശിക്ഷയ്ക്കു തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button