Latest NewsNewsIndia

ലൈംഗികമായി പീഡനം : പെണ്‍കുട്ടിയെ മൂന്നംഗ സംഘം തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

രണ്ട്​ മാസത്തിലേറെ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചത്​ പൊലീസില്‍ പരാതിപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നംഗ സംഘം തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. 40 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്​.

ഏതാനും ദിവസം മുമ്പാണ്​ പെണ്‍കുട്ടി പീഡന വിവരം പുറത്തുപറയുന്നത്​. പെണ്‍കുട്ടി മൂന്നംഗ സംഘത്തിനെതിരെ പീഡിപ്പിച്ചതിന്​ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസില്‍ പരാതിപ്പെട്ടതില്‍ ക്ഷുഭിതരായ മൂന്നംഗ സംഘം കഴിഞ്ഞ ദിവസം പെണ്‍കുട്ടി തനിച്ചായ സമയത്ത്​ വീട്ടില്‍ എത്തുകയായിരുന്നു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലാണ്​ സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ നടപടി താമസിപ്പിച്ചതിന്​ സബ്​ഇന്‍സ്​പെക്​ടറെ സസ്​പെന്‍റ്​ ചെയ്​തിട്ടുണ്ട്​.

പെണ്‍കുട്ടിയുടെ ദേഹത്ത്​ കൂടെ മണ്ണെണ്ണയൊഴിച്ച സംഘം തീകൊളുത്തുകയായിരുന്നു. സംഘം ഉടന്‍ തന്നെ രക്ഷപ്പെടുകയും ചെയ്​തു. ഇതുസംബന്ധിച്ച്‌​ ​ചികില്‍സയിലുള്ള പെണ്‍കുട്ടി പൊലീസിന്​ മൊഴി നല്‍കുകയും ചെയ്​തു. പെണ്‍കുട്ടിക്ക്​ ഭാഗികമായി പൊള്ളലേറ്റതായും മൂന്നംഗ സംഘത്തെ ഉടന്‍ അറസ്​റ്റ്​ ചെയ്യുമെന്നും മുതിര്‍ന്ന പൊലീസ്​ ഉദ്യോഗസ്​ഥന്‍ ഒ.പി സിങ്​ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button