KeralaLatest NewsNews

രാജവെമ്പാലകള്‍ ഏറ്റമുട്ടി ഭയന്നു വിറച്ച് നാട്ടുകാര്‍ വീഡിയോ കാണാം

സാധാരണക്കാര്‍ക്കു പാമ്പുകളെ പേടിയാണ്. ഉഗ്രവിഷമുള്ള രാജവെമ്പാലകള്‍ ഒരുമിച്ച് എത്തിയാല്‍ ഭയം ഇരട്ടിക്കും. തെന്മലയില്‍ നാട്ടുകാരെയും വീട്ടുകാരെയും ഭീതിയിലാഴ്ത്തിയ സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. പെണ്‍രാജവെമ്പാലയും അതിനെ വിഴുങ്ങാനായി എത്തിയ ആണ്‍രാജവെമ്പാലയുമാണ് നാടിനെ ഭീതിയിലാഴ്ത്തിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. തെന്മലയിലെ ഉറുകുന്നിലായിരുന്നു രാജവെമ്പാലകള്‍ ഏറ്റമുട്ടിയത്.

പാമ്പുകള്‍ തമ്മില്‍ ശക്തമായ പോരാട്ടം നടത്തി. ഇതു കണ്ട നാട്ടുകാര്‍ വാവ സുരേഷിനെ  വിവരം അറിയിച്ചു. ഒന്‍പത് അടിയോളെ നീളമുള്ള പെണ്‍രാജവെമ്പാലയും 14 അടിയോളം വരുന്ന ആണ്‍രാജവെമ്പാലയും വാവ സുരേഷ് പിടികൂടി. രണ്ടിനെയും ഫോറസ്റ്റ് അധികൃതരുടെയും നാട്ടുകാരുടെയും സഹായത്തോടെ ചാക്കിലാക്കി വാവ സുരേഷ് ഉള്‍ക്കാട്ടിലേക്ക് വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button