Latest NewsNewsInternational

ഒരു സെല്‍ഫി കാരണം മിസ് ഇറാഖിക്ക് കുടുംബത്തോടൊപ്പം രാജ്യം വിടേണ്ടി വന്നു കാരണം ഇതാണ്

രണ്ടു സുന്ദരികള്‍ ഒരുമിച്ച് നിന്നു സെല്‍ഫി എടുത്താല്‍ എന്തു സംഭവിക്കും. മിസ് ഇറാഖിയോട് ചോദിച്ചാല്‍ രാജ്യം വിടേണ്ടി വരുമെന്നായിരിക്കും ഉത്തരം. മിസ് ഇറാഖി മിസ് ഇസ്രായേലി ആയി തെരഞ്ഞെടുക്കപ്പെട്ട യുവതിക്കു ഒപ്പം സെല്‍ഫി എടുത്തു. സ്‌നേഹവും സമാധാനവും മിസ് ഇറാഖില്‍ നിന്നും മിസ് ഇസ്രായേലില്‍ നിന്നുമെന്ന അടിക്കുറപ്പോടെ ഇതു സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. ഇതു വലിയ പ്രശ്‌നമായി.

മിസ് ഇറാഖി സാറാ ഇഡാന് തല വെട്ടുമെന്നുള്ള ഭീഷണികള്‍ ഇതേ തുടര്‍ന്ന് ലഭിച്ചു. ഇതോടെ സാറാ കുടുംബത്തോടൊപ്പം രാജ്യം വിട്ടു.പാലസ്തീനികളുടെ വികാരങ്ങളെ മാനിച്ചില്ല എന്നു പറഞ്ഞാണ് ഭീഷണികള്‍. ധാരാളം അധിക്ഷേപങ്ങളും ഭീഷണികളും ഇവരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ലഭിച്ചു. ഇതോടെ കുടുംബത്തോടൊപ്പം സാറാ അമേരിക്കയിലേക്ക് ചേക്കേറി. ഇതു പിന്‍വലിച്ച് മാപ്പ് പറയാത്ത പക്ഷം മിസ് ഇറാഖി എന്ന പട്ടം ഇഡാനില്‍ നിന്നും തിരിച്ചു വാങ്ങുമെന്നും, അവരുടെ തല വെട്ടുമെന്നും ഭീഷണിയുണ്ട്. പക്ഷേ താന്‍ സെല്‍ഫി പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ല മിസ് ഇറാഖി വ്യക്തമാക്കി .

 

Peace and Love from Miss Iraq and Miss Israel ❤️❤️?? #missuniverse

A post shared by Sarah Idan (Sarai) سارة عيدان (@sarahidan) on

shortlink

Post Your Comments


Back to top button