Latest NewsNewsSports

സാനിയ മിര്‍സ ആസ്ത്രേലിയന്‍ ഓപണില്‍ നിന്നും പിന്മാറി; പിന്മാറിയതിന്റെ കാരണം ഇതാണ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ആസ്ത്രേലിയന്‍ ഓപണില്‍ നിന്നും പിന്മാറി. കാലിന്റെ മുട്ടിനേറ്റ പരുക്കേറ്റതിനെ തുടര്‍ന്നാണ് സാനിയ ഓപണില്‍ നിന്നും പിന്മാറിയത്. അതേസമയം, നടക്കുമ്പോള്‍ ബുദ്ധിമുട്ടില്ലെങ്കിലും കളിക്കുമ്പോള്‍ കടുത്ത വേദന അനുഭവപ്പെടുന്നുണ്ടെന്നും വിശ്രമത്തിനു ശേഷം മടങ്ങിവരുമെന്നും സാനിയ പറഞ്ഞു. എന്നാല്‍, ഏതാനും മാസത്തെ വിശ്രമത്തിനു ശേഷം പരുക്ക് ഭേദമായില്ലെങ്കില്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടരുടെ അഭിപ്രായമെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button