Latest NewsGulfAutomobile

സൗദിയിൽ ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ശ്രദ്ധിക്കുക

റിയാദ് : സൗദിയിൽ ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങളുമായി നിരത്തിലിറങ്ങുന്ന ഉടമകൾക്ക് പിഴ ശിക്ഷ ചുമത്താനൊരുങ്ങി സൗദി ട്രാഫിക് ഡയറക്ടറേറ്റ്. 150 റിയാല്‍ വരെയായിരിക്കും വാഹന ഇന്‍ഷുറന്‍സ് പോളിസി എടുക്കാത്തവര്‍ക്ക് പിഴ ചുമത്തുക.  കാലാവധി കഴിഞ്ഞ വാഹന ഇന്‍ഷുറന്‍സ് പോളിസികള്‍ എത്രയും വേഗം തന്നെ പുതുക്കണമെന്നും ഗതാഗതം തടസ്സപ്പെടുത്തുന്ന വിധം വാഹനം ഓടിക്കുക, കുട്ടികള്‍ക്ക് ബേബി സീറ്റ് ഇല്ലാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്ക് 100 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ ചുമത്തുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

ഇത്തരത്തില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ആധുനിക നിരീക്ഷണ ക്യാമറകൾ രാജ്യത്തെ വിവിധ റോഡുകളില്‍ സ്ഥാപിച്ചുവരുന്നു. ഇതുസംബന്ധിച്ച മുന്നറിയിപ്പ് ബോര്‍ഡുകളും റോഡുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതോടൊപ്പം തന്നെ കൂടുതല്‍ വനിതാ ഉദ്യോഗസ്ഥരെ ഗതാഗത വകുപ്പില്‍ നിയമിക്കും. എസ്സ്പ്രസ് വേ, ഹൈവേ എന്നിവിടങ്ങളിലുളള ചെക്ക്പോയിന്റുകളില്‍ പരിശോധനകള്‍ക്ക് വനിതാ ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാക്കുമെന്നും ഇതിന് നിയമപരമായ തടസ്സങ്ങളില്ലെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button