Latest NewsNewsIndia

മുംബൈയിലെ തെരുവില്‍ പുസ്തകം വിറ്റു നടന്ന യുവാവ് പഠിക്കുന്നത് യുഎസിൽ; ഇതൊരു കഠിനാധ്വാനത്തിന്റെ കഥ

മുംബൈയിലെ തെരുവുകളില്‍ നിന്ന് യുഎസിലെ ഹൗസ്റ്റണില്‍ പഠിക്കാന്‍ എത്തിയ സല്‍മാന്‍ സയിദിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ ചർച്ചയാകുന്നത്. മുംബൈയിലെ ഫുട്പാത്തിലാണ് സല്‍മാന്‍ സയിദ് ജനിച്ചതും വളർന്നതും. സ്വന്തം അധ്വാനത്തിന്റെ ഫലമായാണ് ഹൗസ്റ്റണിൽ ഇപ്പോൾ ഈ യുവാവ് പഠിക്കാൻ എത്തിയിരിക്കുന്നത്. സംവിധായകന്‍ റാം സുബ്രമണ്യനാണ് സയിദിന്റെ കഥ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്‌തത്‌.

ഹാജി അലി സിഗ്‌നലില്‍ പുസ്തകം വിറ്റുനടന്ന് ജീവിക്കാനുള്ള വക കണ്ടെത്തി. ഞാന്‍ അവനെ കണ്ടു. അവന്റെ കഥ കേട്ടു. അവനെ വെച്ച് ഒരു ചിത്രമെടുത്തു. അവനൊരു കിന്‍ഡില്‍ സമ്മാനമായും നല്‍കി. ഇന്ന് സല്‍മാന്‍ ടെക്സാസിലെ ഹൗസ്റ്റനില്‍ പഠിക്കാന്‍ എത്തിയെന്നും സംവിധായകന്‍ റാം സുബ്രമണ്യന്‍ വ്യക്തമാക്കുന്നു.

കോളെജ് കാംപസിലെ ഓരോ ആഘോഷവും സയിദ് വാട്സാപ്പിലൂടെ സുബ്രഹ്മണ്യനെ അറിയിക്കുന്നുണ്ട്. തെരുവില്‍ പുസ്തകം വിറ്റുനടന്ന സയിദിന് ഹൗസ്റ്റന്‍ വരെ എത്താന്‍ സാധിച്ചത് കഠനാധ്വാനത്തിന്റെയും ക്ഷമയുടെയും ഫലമായിട്ടാണെന്നാണ് റാം സുബ്രമണ്യന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button