Latest NewsIndiaNews

ഗുജറാത്തിലെ വിജയമാഘോഷിക്കാൻ ബിജെപി പ്രവർത്തകർ മുറിച്ചത് ‘തായ്‌വാന്‍ കൂൺ’കേക്ക്

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൌന്ദര്യത്തിന്റെ രഹസ്യം തായ്‌വാന്‍ കൂണ്‍ ആണെന്ന് വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് താക്കൂറിനുള്ള മറുപടിയായി കൂണ്‍ കേക്ക് മുറിച്ചു ബിജെപി പ്രവര്‍ത്തകര്‍. ഹിമാചൽ പ്രദേശിലെയും,ഗുജറാത്തിലെയും വിജയമാഘോഷിക്കാൻ ബിജെപി പ്രവർത്തകർ മുറിച്ചത് കൂൺകേക്ക് ആയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗന്ദര്യരഹസ്യം വിലയേറിയ തായ്‌വാന്‍ കൂണുകളാണെന്ന് വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് താക്കൂറിനുള്ള മറുപടി കൂടിയായിരുന്നു ഈ കേക്ക് മുറിക്കല്‍. പ്രവർത്തകർ കേക്കിൽ തായ് വാൻ കൂണിന്റെ ദൃശ്യങ്ങൾ ആലേഖനം ചെയ്തായിരുന്നു വാങ്ങിയത്. ഒരു മധുര പ്രതികാരം കൂടിയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ ഈ ആഘോഷം.

shortlink

Related Articles

Post Your Comments

Related Articles


Back to top button