Latest NewsIndia

ഇന്ത്യയിലെ ഭൂരിഭാഗ സംസ്ഥാനങ്ങളുടെയും ഭരണം ഇനി ബിജെപിയുടെ കരങ്ങളിൽ

നിലവിലെ തിരഞ്ഞെടുപ്പ് വിജയത്തിലൂടെ ഇന്ത്യയിലെ ഭൂരിഭാഗ സംസ്ഥാനങ്ങളുടെയും ഭരണം ഇനി ബിജെപിയുടെ കരങ്ങളിൽ. കര്‍ണാടക, ബംഗാള്‍,കേരളം,ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ ഒഴിച്ചാല്‍ ഇന്ത്യയില്‍ 14 സംസ്ഥാനങ്ങളാണ് ബിജെപി ഒറ്റക്ക് ഭരിക്കുന്നത്.

ആറാം തവണയാണ് ഗുജറാത്തില്‍ ബിജെപി അധികാരത്തില്‍ എത്തുന്നത്. ഹിമാചലിലാകട്ടെ കോണ്‍ഗ്രസ്സില്‍ നിന്നും ബിജെപി അധികാരം പിടിച്ചെടുത്തു. ഭരണകക്ഷിയെ എല്ലാ തിരഞ്ഞെടുപ്പിലും പുറത്താക്കുന്ന സ്വഭാവമാണ് ഹിമാചല്‍ പ്രദേശിനുള്ളത്. നോട്ട് അസാധുവാക്കലും ജിഎസ്ടിയും പോലുള്ള പ്രതികൂല സാഹചര്യങ്ങളിലും ബിജെപിയില്‍ ജനങ്ങള്‍ വിശ്വാസം അര്‍പ്പിച്ചുവെന്നത് ശ്രദ്ധേയം.

ചത്തീസ്ഗഡിലും ഗുജറാത്തിലും മധ്യപ്രദേശിലും ബിജെപി അധികാരത്തിലുണ്ടായിരുന്നെങ്കിലും ഗോവയിലും രാജസ്ഥാനിലും അധികാരത്തിലേറിയതോടെയാണ്‌ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി ബിജെപി തരംഗത്തിന് തുടക്കം കുറിക്കുന്നത്. രാജ്യത്തെ 28 സംസ്ഥാനങ്ങളില്‍ 18ഉം ബിജെപിയോ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയോ ഭരിക്കുമ്പോള്‍ 14 സംസ്ഥാനങ്ങളില്‍ ബിജെപി ആരുടെയും പിന്തുണയില്ലാതെ ഒറ്റയ്ക്കാണ് ഭരിക്കുന്നത്.

ആന്ധ്രാപ്രദേശ്, ബീഹാര്‍, ജമ്മുകശ്മീര്‍, നാഗാലാന്‍ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരിക്കുമ്പോള്‍. അരുണാചല്‍ പ്രദേശ്, ആസ്സാം, ചത്തീസ്ഗഡ്, ഗോവ, ഹരിയാന, ഗുജറാത്ത്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പുര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്,ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ബിജെപി ഭരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യഭരണമാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button