Latest NewsNewsTechnology

ജിയോ വരിക്കാർക്ക് ഇനി സന്തോഷിക്കാം കാരണം ഇതാണ്

ജിയോ വരിക്കാർക്ക് സന്തോഷിക്കാം. ജിയോയുടെ ടിവി ആപ്പ് ഇനി മുതൽ നിങ്ങളുടെ ലാപ്ടോപ്പിലോ/ ഡെസ്ക് ടോപ്പിലോ ലഭിക്കും. കഴിഞ്ഞ ദിവസമാണ് jiotv എന്ന സേവനം ജിയോ ആരംഭിച്ചത്. ഇതിലൂടെ ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ജിയോടിവി ആപ്പില്‍ ലഭിക്കുന്ന സേവനങ്ങളും ഡെസ്ക്ടോപ്പ് പതിപ്പിൽ ലഭ്യമാകും. അതേസമയം ജിയോ ഐഡി ഉള്ളവര്‍ക്ക് മാത്രമേ ഡെസ്ക്ടോപ്പിലും ഈ ആപ്പില്‍ പ്രോഗ്രാമുകള്‍ കാണുവാന്‍ സാധിക്കൂ എന്നതും ശ്രദ്ധേയം.

ആപ്പിന് സമാനമായ അതേ ഇന്റര്‍ഫേസ് തന്നെയാണ് ജിയോ വെബ് ആപ്പിലും ലഭിക്കുന്നത്.  ചാനലുകള്‍ എസ്.ഡിയില്‍ കാണണോ, എച്ച്‌.ഡിയില്‍ കാണണോ എന്നത് പ്രേക്ഷകന് തിരഞ്ഞെടുക്കാനുള്ള സംവിധാനവും ഏഴ് ദിവസം പഴക്കമുള്ള ചാനല്‍ പരിപാടികള്‍ കാണാനുള്ള സൗകര്യവും ഈ ആപ്പിൽ ലഭിക്കുന്നു. ക്യാച്ച്‌ അപ്പ് ടിവി എന്നാണ് ഈ ഫീച്ചറിന് നൽകിയിരിക്കുന്ന പേര് ജിയോ സിനിമയ്ക്കും വെബ് പതിപ്പ് ഇറങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button