Latest NewsGulf

യുഎഇയിൽ തീപിടുത്തം ; മലയാളി യുവാവ് മരിച്ചു

ദുബായ് : യുഎഇയിൽ തീപിടുത്തം മലയാളി യുവാവ് മരിച്ചു. ശനിയാഴ്ച ഇന്ത്യൻ സമയം ആറുമണിയോടെ അജ്മാനിലുണ്ടായ തീപിടിത്തത്തിൽ മങ്കട സ്വദേശി പുത്തൻ വീട് പുലക്കുഴിയിൽ മുഹമ്മദിന്റെ മകൻ മുഹമ്മദ് ജലാൽ(36)ആണ് മരിച്ചത്. ഇദ്ദേഹം ജോലി ചെയ്യുന്ന മാളിലാണ് തീപിടുത്തം ഉണ്ടായത്.

ഏഴുവർഷമായി ദുബായിൽ ജോലി ചെയ്യുകയായിരുന്ന മുഹമ്മദ് ആറുമാസം മുൻപാണ് നാട്ടിൽപോയിട്ട് തിരിച്ചെത്തിയത്. മൃതദേഹം ഇന്നലെ വൈകിട്ടോടെ അജ്മാനിൽ സംസ്‌കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button