Latest NewsNewsTechnology

ഐഫോണ്‍ 8നെ കടത്തിവെട്ടി ഷവോമി എംഐ നോട്ട് 3

സ്റ്റില്‍ ഫൊട്ടോഗ്രഫിയില്‍ ആപ്പിളിന്റെ ഐഫോണ്‍ 8 നെക്കാള്‍ മെച്ചമാണ് ഷവോമിയുടെ എംഐ നോട്ട് 3. DXO കമ്പനിയുടെ ടെസ്റ്റ് റിപ്പോർട്ടുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 90 പോയിന്റ് ആണ് എംഐ നോട്ട് 3യ്ക്ക് DXO റേറ്റിങ് പ്രകാരം മൊത്തം ലഭിച്ചിരിക്കുന്നത്. ഫോട്ടോയ്ക്കു മാത്രമായി 94 പോയിന്റും വിഡിയോയ്ക്ക് 82 പോയിന്റും.

ഗൂഗിള്‍ പിക്‌സല്‍ 2 മൊത്തം 98 പോയിന്റുമായി ഒന്നാം സ്ഥാനത്തും, 97 പോയിന്റുമായി ഐഫോണ്‍ X ഉം വാവെയ് മെയ്റ്റ് 10 പ്രോയും രണ്ടാം സ്ഥാനത്തും, 94 പോയിന്റ് വീതം നേടി ഐഫോണ്‍ 8 പ്ലസും സാംസങ് ഗ്യാലക്‌സി നോട്ട് 8 ഉം മൂന്നാം സ്ഥാനത്തുമാണ്.

DXO ടീമിന്റെ പ്രശംസയ്ക്കു ഷവോമിയുടെ എംഐ നോട്ട് 3യുടെ ചടുലവും കൃത്യവുമായ ഓട്ടോഫോക്കസ്, ക്വാളിറ്റി നഷ്ടപ്പെടാതെയുള്ള സൂം, നോയ്‌സ് റിഡക്‌ഷന്‍ വെളിച്ചക്കുറവുള്ള ഇടങ്ങളില്‍ ഫോട്ടോ എടുക്കുമ്പോള്‍ കാട്ടുന്ന മികവ് എന്നിവയെല്ലാം പാത്രമായി. എന്നാല്‍ വിഡിയോയില്‍ വേണ്ടത്ര വിശദാംശങ്ങള്‍ പിടിക്കാനായില്ലെന്നത് മൊത്തം സ്‌കോറില്‍ കുറവു വരുത്തി.

shortlink

Post Your Comments


Back to top button