Latest NewsNewsInternational

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തില്‍ തീപ്പിടുത്തം:1500 വിമാനങ്ങള്‍ റദ്ദാക്കി; കുടുങ്ങിയത് പതിനായിരക്കണക്കിന് യാത്രക്കാര്‍

അറ്റ്‌ലാന്റ•അറ്റ്‌ലാന്റ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ ചൊവ്വാഴ്ചയോട് കൂടി മാത്രമേ സാധാരണ നിലയിലാകുകയുള്ളൂവെന്ന് ഡെല്‍റ്റ എയര്‍ലൈന്‍സും മറ്റു മറ്റുവിമാനക്കമ്പനികളും. ഞായറാഴ്ചയുണ്ടായ തീപ്പിടുത്തെത്തുടര്‍ന്ന് 1500 ഓളം വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നിരിക്കുകയാണ്. ക്രിസ്തുമസ് സമയത്തെ കൂട്ട വിമാന റദ്ദാക്കല്‍ യാത്രക്കാരെ വലച്ചിരിക്കുകയാണ്.

സര്‍വീസുകള്‍ പുനരാംഭിച്ചാലും വിമാനത്താവളത്തിലും മറ്റുമായി കുടുങ്ങിയ പതിനായിരക്കണക്കിന് യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാന്‍ കുറച്ചുദിവസങ്ങള്‍ വേണ്ടി വന്നേക്കാമെന്ന് ട്രാവല്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഹാര്‍ട്സ്ഫീല്‍ഡ് ജാക്സണ്‍ അറ്റ്‌ലാന്റ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ തീപ്പിടുത്തെത്തുടര്‍ന്നാണ് രാജ്യത്തെ വ്യോമഗതാഗതം താറുമാറായത്. സംഭവത്തെത്തുടര്‍ന്ന് വിമാനത്താവളത്തില്‍11 മണിക്കൂറിലേറെ വൈദ്യുതിയും തടസപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button