Latest NewsNewsInternational

നഗരമധ്യത്തില്‍ പരസ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ഇണകള്‍: ദൃശ്യങ്ങള്‍ വൈറലാകുന്നു

നഗരമധ്യത്തില്‍ ചെമ്മരിയാടിന്റെ പ്രതിമയ്ക്ക് മുകളില്‍ വച്ച് പരസ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ഇണകള്‍ ക്യാമറയില്‍ കുടുങ്ങി. ന്യൂസിലാന്‍ഡിലാണ് സംഭവം. സൗത്ത് ഐലന്‍ഡിലെ ഡുനേഡിൻ സിറ്റി സെന്ററില്‍ വച്ച് സെക്സില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ അതുവഴി പോയവര്‍ പകര്‍ത്തി പുറത്തുവിടുകയായിരുന്നു.

സംഭവം കണ്ട ഒരു കൂട്ടം ചെറുപ്പക്കാര്‍ ചിരിയും ബഹളവും ഒക്കെ ഉണ്ടാക്കിയെങ്കിലും ഇവരെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല, പുരുഷന്‍ അവരെ കൈവീശി അഭിവാദ്യം ചെയ്ത ശേഷം ‘അതുതന്നെ’ തുടരുകയായിരുന്നു.

23 കാരനായ ഒരു യുവാവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തങ്ങള്‍ കാറില്‍ ഇവര്‍ക്ക് ചുറ്റും കറങ്ങുകയും കാറില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടികളില്‍ ഒരാള്‍ പൊട്ടിച്ചിരിക്കുകയും ചെയ്തതായി ഇയാള്‍ പറയുന്നു.

ദൃശ്യങ്ങള്‍ പകര്‍ത്തി ഓണ്‍ലൈനില്‍ അപ്‌ലോഡ്‌ ചെയ്തതിനെതിരെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് പകരം ഇത് പോലീസില്‍ അറിയിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.

അതേസമയം, പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ വീഡിയോയെക്കുറിച്ച് അന്വേഷിക്കുന്നില്ലെന്ന് ന്യൂസിലന്‍ഡ്‌ പോലീസ് വക്താവ് പറഞ്ഞു. ആരെങ്കിലും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് സക്ഷിയായാല്‍ ഇക്കാര്യം അവരുടെ പ്രാദേശിക പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇത്തരത്തിലുള്ള എല്ലാ റിപ്പോര്‍ട്ടുകളും ഞങ്ങള്‍ ഗൗരവമായി എടുക്കുകയും അന്വേഷിക്കുയും ചെയ്യും- വക്താവ് പറഞ്ഞു.

ന്യൂസിലാന്‍ഡില്‍ പൊതുഇടങ്ങളില്‍ ആഭാസമായ പ്രവര്‍ത്തികള്‍ നടത്തിയാല്‍ 1961 ലെ ക്രൈംസ് ആക്റ്റ് പ്രകാരം രണ്ടുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button