Latest NewsNewsInternational

വാനാക്രൈ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയെന്ന് ആരോപണം

വാഷിങ്ടന്‍: വാനാക്രൈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയാണെന്ന് യുഎസ്. ഡോണള്‍ഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് ടോം ബോസേര്‍ട്ട് വാള്‍സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഉത്തരകൊറിയയുടെ വിദ്വേഷണം ഇപ്പോള്‍ കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുകയാണ്. ഉത്തര കൊറിയയ്ക്ക് വേണ്ടി ലാസറസ് ഗ്രൂപ്പാണ് ഹാക്കിങ് നടത്തിയതെന്നും ബോസേര്‍ട്ട് ലേഖനത്തില്‍ തറപ്പിച്ച് പറയുന്നു. അതേസമയം, യുഎസിന്റെ ആരോപണത്തെക്കുറിച്ച് ഉത്തരകൊറിയ പ്രതികരിച്ചിട്ടില്ല. നേരത്തെയും വാനാക്രൈയ്ക്ക് പിന്നില്‍ ഉത്തര കൊറിയയാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

ഉത്തര കൊറിയയിലെ മാല്‍വെയറുകളുടെ ഫാക്ടറി എന്നറിയപ്പെടുന്ന ലസാറസ് സംഘമാണു വാനാക്രൈയുടെ ഉപജ്ഞാതാക്കളെന്ന് നേരത്തെതന്നെ ആരോപണമുണ്ട്.2014ല്‍ സോണി പിക്‌ചേഴ്‌സിന്റെ സൈറ്റുകളില്‍ കടന്നുകയറി, റിലീസ് ചെയ്യാനുള്ള സിനിമകളടക്കം ചോര്‍ത്തിയതും ഇതേ സംഘമാണെന്നാണു കരുതുന്നത്. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ പരിഹസിക്കുന്ന ‘ഇന്റര്‍വ്യൂ’ എന്ന സിനിമ സോണി റിലീസ് ചെയ്യുന്നതിനു തൊട്ടുമുന്‍പായിരുന്നു ആക്രമണം. ദക്ഷിണ കൊറിയന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ സൈബര്‍ ശൃംഖലയിലും മുന്‍പു ലസാറസ് സം ഘം കടന്നു കയറിയിരുന്നു.

മേയിലാണ് വാനാക്രൈ ആക്രമണമുണ്ടായത്. കംപ്യൂട്ടറുകളില്‍ കടന്നുകയറി ഫയലുകള്‍ ലോക്ക് ചെയ്യുകയും തുറക്കാന്‍ ബിറ്റ്‌കോയിന്‍ രൂപത്തില്‍ പണം ആവശ്യപ്പെടുകയുമായിരുന്നു. കേരളത്തില്‍ പാലക്കാട് റെയില്‍വേ ഡിവിഷണല്‍ ഓഫീസ് അടക്കം ലോകമെങ്ങും സ്ഥാപനങ്ങളും വ്യക്തികളും ആക്രമണത്തിന് ഇരയായി. ബ്രിട്ടനിലെ ദേശീയ ആരോഗ്യ സര്‍വീസിനെയാണ് ഏറ്റവും ദോഷകരമായി ബാധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button