Latest NewsKeralaNews

പൊലീസ് കോണ്‍സ്റ്റബിള്‍: യോഗ്യതയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്‍റിനുളള യോഗ്യതയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി. വിദ്യാഭ്യാസ യോഗ്യത പത്താം ക്ളാസ് ജയത്തില്‍ നിന്ന് പ്ളസ്ടു ആക്കി ഉയര്‍ത്തി. മറ്റ് ചില മാറ്റങ്ങളും റിക്രൂട്ട്മെന്‍റില്‍ വരുത്തിയിട്ടുണ്ട്. നേരത്തെ കോണ്‍സ്റ്റബിളാകാനുള്ള കൂടിയ പ്രായം 25 വയസായിരുന്നു എന്നാല്‍ പുതിയ ഉത്തരവില്‍ ഇത് 26 ആക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഉയരം പുരുഷന്മാര്‍ക്ക് 167 സെന്‍റീമീറ്ററില്‍ നിന്നും 168 സെന്‍റീമീറ്ററാക്കി. വനിതകള്‍ക്ക്, 152 സെന്‍റീമീറ്ററില്‍ നിന്നും 157 സെന്‍റീമീറ്റര്‍ ആക്കി ഉയര്‍ത്തിയിട്ടുണ്ട്. പരിഷ്കരിച്ച യോഗ്യതകള്‍ ഉള്‍പ്പെടുത്തിയായിരിക്കും അടുത്ത പിഎസ് സി നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button