Latest NewsNewsIndia

തെരഞ്ഞെടുപ്പുകളില്‍ പ്രവാസികള്‍ക്ക് നാട്ടിലെത്താതെ വോട്ട് ചെയ്യാം : പ്രോക്‌സി വോട്ടിംഗ് ബില്‍ യാഥാര്‍ത്ഥ്യമായി

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പുകളില്‍ പ്രവാസികള്‍ക്ക് നാട്ടിലെത്താതെ വോട്ട് ചെയ്യാം .  പ്രോക്സി വോട്ടിംഗ് ബില്‍ യാഥാര്‍ത്ഥ്യമായി. പ്രവാസി ഇന്ത്യക്കാര്‍ക്കും ‘പ്രോക്‌സി വോട്ടിങ്’ അനുവദിക്കുന്നതിനു ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഇപ്പോള്‍ സൈനികര്‍ക്കാണ് ഈ സൗകര്യമുള്ളത്.

ഇതോടൊപ്പം ജനപ്രാതിനിധ്യ നിയമത്തിലുള്ള ‘സര്‍വീസിലുള്ളവരുടെ ഭാര്യമാര്‍’ എന്ന പ്രയോഗം ‘പങ്കാളികള്‍’ എന്നു തിരുത്താനും ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഇന്ത്യയില്‍ വോട്ടവകാശമുള്ള പ്രവാസികള്‍ക്ക് അവര്‍ നാട്ടിലില്ലാത്തപ്പോള്‍ പകരക്കാരനെക്കൊണ്ടു വോട്ടു ചെയ്യിക്കാന്‍ അവകാശം നല്‍കുന്നതാണു ഭേദഗതി.

നിലവിലുള്ള നിയമപ്രകാരം പ്രവാസികള്‍ക്കു നേരിട്ടെത്തി വോട്ടു ചെയ്യാനേ കഴിയൂ. പ്രവാസികള്‍ക്കു വോട്ടവകാശം ലഭിച്ചതു മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ്. എന്നാല്‍, നേരിട്ടെത്തി വോട്ടുചെയ്യണമെന്നു വ്യവസ്ഥയുള്ളതിനാല്‍ മുന്‍ തിരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാനെത്തിയവര്‍ നാമമാത്രം. പ്രവാസി ഇന്ത്യക്കാരുടെ എണ്ണം രണ്ടരക്കോടിയിലേറെയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button