Jobs & Vacancies

യുഎഇയിൽ തൊഴില്‍ അവസരം ; ശമ്പളം 20,000 ദിർഹം വരെ

മികച്ച ശമ്പളത്തിൽ വിദേശത്ത് ഒരു ജോലി ഏവരുടെയും ഒരു സ്വപ്നമാണ്. നിലവിൽ വിദേശത്ത് നിറയെ തൊഴിലവസരങ്ങൾ ഉണ്ടെങ്കിലും മലയാളികൾ കൂടുതൽ ഗൾഫ് മേഖലയാണ് തിരഞ്ഞെടുക്കുന്നത്. എന്നാൽ ഉയർന്ന ശമ്പളമുള്ള ജോലി ലഭിക്കുക പ്രയാസം. എന്നാൽ ഇപ്പോൾ ഇതാ ഒരു സുവർണ്ണാവസരം. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട ഒരു പഠനത്തിൽ കഴിഞ്ഞ വർഷം അവസാന പാദത്തിൽ യുഎഇയിൽ നിന്നുള്ള കമ്പനികളാണ്  കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചത്.

വരാനിരിക്കുന്ന ദുബായ് എക്സ്പോ 2020യിൽ നിയമ, നികുതി മേഖല, അക്കൗണ്ടുകൾ, ഫിനാൻസ്, ഹ്യൂമൻ റിസോഴ്സ്,ഫാർമസ്യൂട്ടിക്കൽ, എഫ്എംസിജി, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, കൺസ്ട്രക്ഷൻ, ബോട്ടിക് ഇൻവെസ്റ്റ് സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളിലൊക്കെ തൊഴിൽ അവസരങ്ങൾ സൃഷ്ട്ടിക്കപ്പെടുമെന്നു ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ നടന്ന ബെയ്റ്റ് സർവ്വെ റിപ്പോർട്ട് പ്രകാരം യു.എ.ഇയിൽ ശക്തമായ തൊഴിൽ മാർക്കറ്റ് തുടരുമെന്നും പുതിയ തൊഴിൽ അവസരങ്ങൾ തുറക്കുമെന്നും വ്യക്തമാക്കുന്നു.

നിലവിൽ ദുബായിലെ നിരവധി കമ്പനികൾ എൻജിനീയറിങ്, മെഡിക്കൽ മേഖലകളിൽ പ്രൊഫഷണലുകൾക്ക് മികച്ച ശമ്പളത്തോട് കൂടി ജോലി വാഗ്‌ദാനം ചെയുന്നു. വിദേശത്ത് തൊഴിൽ തേടുന്ന ഉദ്യോഗാര്ഥിയാണ് നിങ്ങൾ എങ്കിൽ യുഎഇയിൽ 20,000 ദിർഹം വരെ ശമ്പളം ലഭിക്കുന്ന 8 ജോലികളുടെ വിവരം ചുവടെ ചേർക്കുന്നു

1.മാർക്കറ്റിങ് മാനേജർ

ജോലി സ്ഥലം; ദുബായ്
ശമ്പളം: 15,000-20,000 ദിർഹം
പരിചയം: 7 – 10 വർഷം

2 .ബിസിനസ് ഡെവലപ്മെന്റ് മാനേജർ
മേഖല ; എഞ്ചിനീയറിംഗ്
കരിയർ: മാനേജ്മെന്റ്
ജോലി സ്ഥലം; ദുബായ്
ശമ്പളം: 7,00-10,000 ദിർഹം
പരിചയം: 5 – 7 വർഷം

3 . സ്ട്രക്ചറൽ എൻജിനീയർ

മേഖല : എഞ്ചിനീയറിംഗ്, മിഡ് കരിയർ
ജോലി സ്ഥലം ; ദുബായ്
ശമ്പളം ;7,001-10,000 ദിർഹം
പരിചയം: 2 – 5 വർഷം

4. എക്സിക്യൂട്ടീവ് സെക്രട്ടറി

വ്യവസായം: ഇറക്കുമതി / കയറ്റുമതി,മിഡ് കരിയർ
ജോബ് ലൊക്കേഷൻ: അബുദാബി
ശമ്പളം ; 7,001-10,000 ദിർഹം
പരിചയം: 2 – 5 വർഷം

5. സ്റ്റോർ കീപ്പർ

വ്യവസായം: യന്ത്രങ്ങൾ / ഉപകരണ നിർമാണം മിഡ് കരിയർ
ജോബ് ലൊക്കേഷൻ: അബുദാബി
ശമ്പളം: 5,000 ദിർഹം
പരിചയം: 2 – 5 വർഷം

6. എച്ച്എസ്ഇ ഓഫീസർ

വ്യവസായം: ഓട്ടോമൊബൈൽ
കരിയർ: എൻട്രി ലെവൽ
ജോബ് ലൊക്കേഷൻ: അബുദാബി
ശമ്പളം: 5,000 ദിർഹം
പരിചയം: 7 – 10 വർഷം
ജോലി തരം: മുഴുവൻ സമയവും

7 . മെഡിക്കൽ സെക്രട്ടറി

വ്യവസായം: ആരോഗ്യപരിരക്ഷ/ മിഡ് കരിയർ
ജോലി സ്ഥലം ദുബായ്
ശമ്പളം: 5,000 ദിർഹം
പരിചയം: 2 – 5 വർഷം
ജോലി തരം: മുഴുവൻ സമയവും

8 സെക്രട്ടറി

വ്യവസായം: മറ്റുള്ള
മിഡ് കരിയർ
ജോലി സ്ഥലം ; ദുബായ്
ശമ്പളം: 5,000 ദിർഹം
പരിചയം: 2 – 5 വർഷം
ജോലി തരം: മുഴുവൻ സമയവും

ലിങ്ക് കടപ്പാട്buzzon.khaleejtimes

 

shortlink

Related Articles

Post Your Comments

Related Articles


Back to top button