KeralaLatest NewsNews

പെണ്‍കുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകനെതിരെ പരാതി നല്‍കിയതിന് പെണ്‍കുട്ടിയുടെ കുടുംബത്തിന് ഊരുവിലക്ക്

തൃശൂര്‍: ത്തിന് ഊരുപെണ്‍കുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകനെതിരെ പരാതി നല്‍കിയതിന് പെണ്‍കുട്ടിയുടെ കുടുംബത്തിന് ഊരുവിലക്ക് . തൃശൂര്‍ മാളയില്‍ പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ച മദ്രസ അധ്യാപകനെതിരെ പരാതി നല്‍കിയതിനാണ് കുടുംബത്തിന് ഊരുവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുടുംബാംഗങ്ങളോട് സംസാരിക്കരുതെന്ന് മദ്രസ കമ്മറ്റി പ്രദേശത്തെ ഇസ്ലാം മതവിശ്വാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുട്ടിയെ മാനസികമായി പീഡിപ്പിച്ചതിന് ചൈല്‍ഡ് ലൈന്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു.

സ്വന്തം മകളെ അധ്യാപകന്‍ മദ്രസയില്‍ ഒറ്റപ്പെടുത്തുകയും മാറ്റിനിര്‍ത്തുകയും ചെയ്ത് ഉപദ്രവിച്ചപ്പോള്‍ മഹല്ല് കമ്മറ്റിക്ക് പരാതി നല്‍കിയതാണ് തൃശൂര്‍ കോവിലകത്തുകുന്നിലെ നിസാര്‍ കരീമും കുടുംബവും ചെയ്ത തെറ്റ്. ബന്ധുക്കളടക്കം പുത്തന്‍ചിറയിലെ മഹല്ലിന്റെ പരിധിയിലുള്ള 180 തോളം കുടുംബങ്ങളും ഇവരെ കാണുമ്പോള്‍ മുഖം തിരിക്കുകയാണ്.

മദ്രസ കമ്മറ്റി ഭാരവാഹികള്‍ വീടുകള്‍ കയറിയിറങ്ങി കുടുംബത്തെ ഊരുവിലക്കാന്‍ നിര്‍ദ്ദേശിച്ചെന്നാണ് ആരോപണം. മുന്‍വൈരാഗ്യത്തോടെയാണ് കുട്ടിയെ മദ്രസ അധ്യാപകന്‍ ഉപദ്രവിച്ചതെന്നും പരാതിയുണ്ട്. എന്നാല്‍ പള്ളിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയെതിനെതിരെ പരാതി നല്‍കാന്‍ ഒപ്പു ശേഖരണം നടത്തുക മാത്രമാണ് ചെയ്തതെന്നാണ് മഹല്ല് കമ്മറ്റിയുടെ വിശദീകരണം.

shortlink

Related Articles

Post Your Comments


Back to top button