Latest NewsNewsIndia

ജയലളിതയുടെ ആശുപത്രി ചിത്രങ്ങള്‍ ; സത്യാവസ്ഥ പുറത്ത്

ജയലളിതയുടെ ആശുപത്രി ചിത്രങ്ങള്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജയലളിതയുടെ മണ്ഡലമായിരുന്ന ആര്‍കെ നഗറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കുന്ന സാഹചര്യത്തിലാണ് ജയലളിത അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞ സമയത്തുള്ള ചിത്രങ്ങള്‍ പുറത്തുവന്നത്. ഇതിന് പിന്നില്‍ ശശികലയുടെ ബന്ധുവായ ടിടിവി ദിനകരന്‍ പക്ഷമാണെന്നാണ് ആരോപണം. ആരാണ് ഫോട്ടോ എടുത്തത്.

ഫോട്ടോ എടുത്ത കാര്യം ജയലളിത അറഞ്ഞിരുന്നോ? തുടങ്ങിയ ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നതിനിടെയാണ് ചില വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. ഫോട്ടോ എടുത്തത് ജയലളിതയുടെ പ്രിയപ്പെട്ട തോഴി ശശികല തന്നെയാണ്. അപ്പോളോ ആശുപത്രിയില്‍ ജ്യൂസ് കുടിച്ചിരിക്കുന്ന ജയലളിതയുടെ ചിത്രമാണ് ബുധനാഴ്ച രാവിലെ പുറത്തുവന്നത്. ദിനകരന്‍ പക്ഷത്തെ പ്രമുഖനായ വെട്രിവേല്‍ എംഎല്‍എയാണ് ചിത്രം പുറത്തുവിട്ടത്.

ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമമായിരുന്നു ഇതെന്ന് കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ പാര്‍ട്ടികളും അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഫോട്ടോ എടുത്തത് ശശികലയാണെന്ന് ശശികലയുടെ സഹോദര പുത്രി കൃഷ്ണപ്രിയ വെളിപ്പെടുത്തിയിരിക്കുന്നത്. ജയലളിതയുടെ നിര്‍ദേശ പ്രകാരം തന്നെയാണ് ചിത്രങ്ങള്‍ എടുത്തത്. എന്നാല്‍ ഇത് എങ്ങനെയാണ് വെട്രിവേലിന്റെ കൈവശം എത്തിയതെന്ന് അറിയില്ലെന്ന് കൃഷ്ണപ്രിയ പറഞ്ഞു.

ഈ കമ്മീഷന് കൈമാറാന്‍ വേണ്ടിയാണ് ശശികല എടുത്ത ചിത്രങ്ങള്‍ ദിനകരന് നല്‍കിയതത്രെ. എന്നാല്‍ ഇത് വെട്രിവേലിന്റെ കൈവശം എങ്ങനെ വന്നുവെന്നും അയാള്‍ പുറത്തുവിട്ടതിനെ കുറിച്ചു അന്വേഷിക്കണമെന്നും കൃഷ്ണപ്രിയ പറഞ്ഞു. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുമ്പോള്‍ ജയലളിതയ്ക്ക് പൂര്‍ണമായും ബോധമുണ്ടായിരുന്നുവെന്ന് തെളിയക്കുന്നതിനാണ് വെട്രിവേല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button