Latest NewsNewsIndia

പ്രമുഖ രാഷ്ട്രീയ നേതാവ് സ്‌കൂളില്‍ അതിക്രമിച്ച് കയറി പ്രധാന അധ്യാപികയെ തല്ലുന്ന വീഡിയോ വൈറല്‍

ബംഗ്ലൂര്‍: പ്രമുഖ രാഷ്ട്രീയ നേതാവ് സ്‌കൂളില്‍ അതിക്രമിച്ച് കയറി പ്രധാന അധ്യാപികയെ തല്ലുന്ന വീഡിയോ വൈറല്‍. ബംഗ്ലൂരുവിലെ ഒരു സ്‌കൂളില്‍ അതിക്രമിച്ച് കയറി അധ്യാപികയെ തല്ലുന്ന ബിജെപി നേതാവിന്റെ ദൃശ്യമാണ് വൈറലായി മാറിയിരിക്കുന്നത്. ബിജെപി നേതാവായ രാമകൃഷ്ണനപ്പയാണ് ദൃശ്യങ്ങളിലുള്ളത്. ഈ ദൃശ്യങ്ങള്‍ അധ്യാപികയെ മൃഗങ്ങളെ ബന്ദിക്കാന്‍ ഉപയോഗിക്കുന്ന കയറു കൊണ്ട് മര്‍ദിക്കുന്നതും കാണാന്‍ സാധിക്കും. അതിനു പുറമെ അസഭ്യവര്‍ഷം നടത്തുന്നുണ്ട്.

രാമകൃഷ്ണനപ്പയില്‍ നിന്നും 70,000 രൂപ കടമായി സ്‌ക്കൂള്‍ വാങ്ങിയിരുന്നു. അതു തിരിച്ചടയ്ക്കാന്‍ കുറച്ചു ദിവസം വൈകിയതിന്റെ പേരിലാണ് ഈ ആക്രമണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിക്കു വേണ്ടി അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button