Latest NewsNewsIndia

പ്രധാനമന്ത്രിക്ക് എതിരെ ബിജെപി മന്ത്രി

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു എതിരെ രൂക്ഷവിമർശനവുമായി രാജസ്ഥാന്‍ ബിജെപി മന്ത്രി. ലോകത്തിലെ ഏറ്റവും വലിയ അഴിമതിക്കാരാനായ വ്യക്തിയാണ് മോദിയെന്നു ബിജെപി മന്ത്രി ഡോ. ജസ്വന്ത് സിങ് യാദവ് അഭിപ്രായപ്പെട്ടു. രാജസ്ഥാനിലെ തൊഴില്‍ മന്ത്രിയായ യാദവ് ബിജെപി ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും നേടിയ തെരെഞ്ഞടുപ്പ് വിജയത്തെ കുറിച്ച് സംസാരിക്കുന്ന അവസരത്തിലാണ് ഈ പരമാർശം നടത്തിയത്.

ലോകത്തിലെ ഏറ്റവും വലിയ അഴിമതിക്കാരാനായ മോദിയുടെ കീഴിൽ നമ്മുക്ക് രണ്ടു സംസ്ഥാനങ്ങളിലും മികച്ച വിജയം നേടാനായി സാധിച്ചു.ഇതു മഹത്തായ കാര്യമാണെന്നും മന്ത്രി പറഞ്ഞു. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയില്‍ ഒരു കാര്‍ഷിക വ്യാപാര സമുച്ചയം ഉദ്ഘാടനം ചെയ്ത അവസരത്തിലായിരുന്നു മന്ത്രിയുടെ പരമാർശം.

shortlink

Post Your Comments


Back to top button