KeralaLatest NewsNews

കാഴ്ചപരിമിതിയുള്ളവര്‍ക്കുള്ള സ്‌കൂളില്‍ സൗജന്യ വൈജ്ഞാനിക പ്രദര്‍ശനം ജനുവരി നാലിന്

 തിരുവനന്തപുരം: ബ്രയില്‍ ലിപിയുടെ ഉപജ്ഞാതാവ് ലൂയിബ്രയിലിന്റെ 208 ാമത് ജന്മദിനത്തോടനുബന്ധിച്ച് ‘വൈജ്ഞാനിക പ്രദര്‍ശനം 2018’ പൊതുജനങ്ങള്‍ക്കും വിദ്യര്‍ത്ഥികള്‍ക്കുമായി പ്രദര്‍ശനം ജനുവരി നാലിന് തൈക്കാട് കാഴ്ചപരിമിതിയുള്ളവര്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ സ്‌കൂള്‍ അങ്കണത്തില്‍ നടക്കും. കാഴ്ചപരിമിതര്‍ക്ക് അനുയോജ്യമായ ആധുനിക കമ്പ്യൂട്ടര്‍ ലാബ്, കര്‍ണാമൃതം ഓഡിയോ സ്റ്റുഡിയോ, അത്യാധുനിക കമ്പ്യൂട്ടറൈസ്ഡ് ബ്രയില്‍ പ്രസ്, കാഴ്ചപരിമിതര്‍ക്ക് ആധുനിക കായിക പരിശീലന സംവിധാനം, മതഗ്രന്ഥങ്ങള്‍, വിവിധ ഭാഷകളിലുള്ള സാഹിത്യങ്ങള്‍, ശാസ്ത്ര ചരിത്രഗ്രന്ഥങ്ങള്‍, പാഠപുസ്തകങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെട്ട ബ്രയില്‍ ലൈബ്രറി, സംഗീത ഉപകരണ സംഗീത പരിശീലന വിഭാഗം, കാഴ്ചപരിമിതര്‍ നിര്‍മ്മിച്ച കരകൗശല ഉത്പന്നങ്ങള്‍, ശാസ്ത്ര, ഗണിതശാസ്ത്ര ലാബുകള്‍, കാഴ്ചപരിമിതിയെ അതിജീവിച്ച മഹാന്മാരുടെ ചരിത്ര വിവരണം, വീഡിയോ പ്രദര്‍ശനങ്ങള്‍, ബ്രയില്‍ ഉപകരണങ്ങള്‍ എന്നിവ പ്രദര്‍ശനത്തിലുണ്ടാകും.
 
 

shortlink

Related Articles

Post Your Comments

Related Articles


Back to top button