Latest NewsHealth & Fitness

കാഴ്ച പരിമിതര്‍ക്ക് ആശ്രയമായി ‘പുനര്‍ജ്യോതി’

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റേയും റീജീയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒഫ്ത്താല്‍മോളജി അലുമ്‌നി അസോസിയേഷന്റേയും കൂട്ടായ സംരംഭമായ കാഴ്ച പരിമിതര്‍ക്കുള്ള പുനരധിവാസകേന്ദ്രം ‘പുനര്‍ജ്യോതി’യുടെ ഉദ്ഘാടനം കണ്ണാശുപത്രിയില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. കാഴ്ച വൈകല്യമുള്ളവരെ ഈ പുനരധിവാസ കേന്ദ്രത്തിലെ സഹായത്തോടെ ശരിയായ പരിശീലനം വഴി സാധാരണ ജീവിതത്തിലേക്ക് മടങ്ങി കൊണ്ടുവരുവാനാകുമെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ അന്തസോടും അഭിമാനത്തോടും കൂടി പരസഹായം കൂടാതെ ജീവിക്കാന്‍ ഇവര്‍ക്ക് കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കെ. മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്‍.ഐ.ഒ. മുന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ഗിരിജാദേവി സ്വാഗതം ആശംസിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംല ബീവി, കൗണ്‍സിലര്‍ അഡ്വ. സതീഷ് കുമാര്‍, ആര്‍.ഐ.ഒ. സ്ഥാപക ഡയറക്ടര്‍ ഡോ. സുശീല പ്രഭാകരന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.പി.സി.ബി. ഡോ. കൃഷ്ണകുമാര്‍, ആര്‍.ഐ.ഒ. സൂപ്രണ്ട് ഡോ. ഷീബ സി.എസ്. എന്നിവര്‍ ആശംസകളും ആര്‍.ഐ.ഒ. ഡയറക്ടര്‍ ഡോ. വി. സഹസ്രനാമം കൃതജ്ഞതയും അര്‍പ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button