Latest NewsNewsGulf

റാസല്‍ ഖൈമയില്‍ എളുപ്പത്തില്‍ പണം ഉണ്ടാക്കാനുള്ള വഴിയുമായി മന്ത്രാലയം

റാസല്‍ഖൈമ: എളുപ്പത്തില്‍ പണമുണ്ടാക്കണോ? നിങ്ങളുടെ ക്യാമറയോ സ്മാര്‍ട്ട് ഫോണോ ഉപയോഗിച്ച് എമിറേറ്റ്‌സിലെ ഏതെങ്കിലും ബോര്‍ഡുകളിലെ അറബിക് അക്ഷരതെറ്റിന്റെ ചിത്രമെടുത്ത് അധികൃതര്‍ക്ക് അയച്ചാല്‍ പണം ലഭിക്കും.

ഇക്കണോമിക്‌സ് ഡവലപ്‌മെന്റ് ഡിപാര്‍ട്ട്‌മെന്റിന്റെ വാട്ട്‌സാപ്പ് അക്കൗണ്ടിലേയ്ക്കാണ് ചിത്രങ്ങള്‍ അയക്കേണ്ടത്. (0504321966) ഇതാണ് ചിത്രങ്ങള്‍ അയക്കേണ്ട നമ്പര്‍. ഇക്കണോമിക്‌സ് ഡവലപ്‌മെന്റ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ അഹമ്മദ് അലി അല്‍ ബലൂഷിയാണ് ഇക്കാര്യം അറിയിച്ചത്.

അറബി ഭാഷ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വാണിജ്യ വ്യാപാര സ്ഥാപനങ്ങളുടെ ബോര്‍ഡുകളിലാണ് പതിവായി അക്ഷരതെറ്റുകള്‍ കാണുക. ഇതുവരെ 44 പേര്‍ ഇത്തരത്തില്‍ പണം നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button