Latest NewsNewsIndia

സ്‌കൂളിൽ നിന്ന് വന്ന ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാല്‍സംഗം ചെയ്ത് കൊന്നു: കേസെടുക്കാൻ തയ്യാറാവാതെ പോലീസ്

ബംഗളൂരു: വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊട്ടുപോയി കൂട്ടബലാത്സംഗം ചെയ്തതിന് ശേഷം കൊലപ്പെടുത്തി. സ്കൂളില്‍ നിന്നും മടങ്ങി വരികയായിരുന്ന പെണ്‍കുട്ടിയെ മോട്ടോര്‍ സെെക്കിളില്‍ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.പശ്ചിമ ബംഗളൂരുവിലെ വിജയപുര മഞ്ജുനാഥ് നഗറിലാണ് സംഭവം. സംഭവത്തിന് പിന്നാലെ പൊലീസ് ആദ്യം കേസെടുക്കാന്‍ തയ്യാറായിരുന്നില്ല.

എന്നാല്‍ വാര്‍ത്ത പെട്ടന്ന് തന്നെ പ്രചരിച്ചതോടെ പോസറ്റ്മോര്‍ട്ടം ചെയ്തതിന് ശേഷം മൃതദേഹം പൊലീസ് കുടുംബത്തിന് വിട്ടുകൊടുക്കുകയായിരുന്നു. കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ദളിത് ഗ്രൂപ്പ് ഉത്തര കര്‍ണാടകയിലെ അംബേദ്കര്‍ സര്‍ക്കിളില്‍ പെണ്‍കുട്ടിയുടെ മൃതദേഹവുമായി പ്രതിഷേധം നടത്തി. പ്രതിഷേധത്തിനെ തുടര്‍ന്ന് മന്ത്രി എം.ബി പട്ടീല്‍ സ്ഥലത്തെത്തുകയും പെണ്‍കുട്ടിയുടെ കുടുംബത്തിന് 8.5 ലക്ഷം രൂപ സഹായധനം വാഗ്ദാനം ചെയ്യുകയും ചെയ്തു.

എന്നാല്‍ മുഖ്യമന്ത്രി സിദ്ദരാമയ്യയെ കാണാതെ പിരിയില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം. തുടര്‍ന്ന്‍ മുഖ്യമന്ത്രിയെ കാണാന്‍ അവസരം ഉണ്ടാക്കാമെന്ന ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ്‌ പ്രതിഷേധക്കാര്‍ മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button