KeralaLatest NewsNews

ചാന്തുപൊട്ട് പോലെയുള്ള സിനിമകള്‍ നിരവധിപേരുടെ ജീവിതം തകർത്തുവെന്ന് ഗേ ആക്ടിവിസ്റ്റ്; പിന്തുണയുമായി പാർവതി

ചാന്തുപൊട്ട് പോലെയുള്ള സിനിമകള്‍ നിരവധിപേരുടെ ജീവിതം തകർത്തുവെന്ന് ഗേ ആക്ടിവിസ്റ്റും ക്വീര്‍ കേരള ഉള്‍പ്പെടെയുള്ളവയുടെ സജീവ പ്രവര്‍ത്തകനുമായ മുഹമ്മദ് ഉനെയ്‌സ്. ട്യൂഷനില്‍ മലയാളം അധ്യാപകന്‍ പഠിപ്പിച്ചു കൊണ്ടിരുന്നതിനിടയില്‍ എന്നെ ചൂണ്ടിക്കാട്ടി ഇവന്‍ പുതിയ സിനിമയിലെ ചാന്ത്‌പൊട്ട് പോലെയാണന്ന് പറഞ്ഞപ്പോള്‍ ക്ലാസ് അട്ടഹസിച്ചു ചിരിച്ചുവെന്നും ആ സംഭവത്തോട് കൂടി ആ ട്യൂഷന്‍ നിര്‍ത്തിയെന്നും മുഹമ്മദ് ഉനെയ്‌സ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ഈ കുറിപ്പിന് മറുപടിയായി പാര്‍വതിയും ഒരു കുറിപ്പ് എഴുതിയിട്ടുണ്ട്. ‘ഉനൈസ് നിന്നെ ഞാൻ സല്യൂട്ട് ചെയ്യുന്നു. പ്രതിസന്ധികളെ താങ്കള്‍ ധീരമായി മറികടന്നു. ഈ വേദന നിനക്കു നല്‍കിയതിന് എന്റെ ഇന്റസ്ട്രിയ്ക്കുവേണ്ടി ഞാന്‍ മാപ്പു ചോദിക്കുന്നു. നിന്നോടും നിന്നെപ്പോലുള്ള നിരവധി പേരോടും.’ എന്നായിരുന്നു പാര്‍വതി ട്വീറ്റ് ചെയ്‌തു. സിനിമ സമൂഹത്തെ സ്വാധീനിക്കില്ല എന്ന് ഇപ്പോഴും അവകാശപ്പെടുന്നവര്‍ക്കുള്ള മറുപടിയാണ് ഉനൈസിന്റെ കുറിപ്പ്. ന്യൂനപക്ഷമെന്ന് വിളിച്ച് വ്യക്തിപരമായ പോരാട്ടങ്ങളെ വിലകുറച്ചുകാണരുത്. നിങ്ങള്‍ ചുറ്റുംനോക്കാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ക്ക് തന്നെ ബോധ്യമാകും. കണ്ണടച്ചിരിക്കുന്നത് അവസാനിപ്പിക്കുക എന്നും പാർവതി കുറിച്ചു.

മുഹമ്മദ് ഉനെയ്സിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

 

shortlink

Related Articles

Post Your Comments

Related Articles


Back to top button