Latest NewsKeralaNattuvarthaNews

ഇന്നത്തെ നാടിന്റെ അവസ്ഥ വച്ച് കൂടുതൽ ജാഗ്രത വേണം, കൃത്യമായി വോട്ടവകാശം വിനിയോ​ഗിക്കുക; നടി പാർവതി തിരുവോത്ത്

പലര്‍ക്കും ഇപ്പോഴും വോട്ടര്‍ ഐഡി പോലും ഇല്ല, അത് നല്ല കാര്യമല്ലെന്നും പാര്‍വതി

കോഴിക്കോട്; വോട്ട് ചെയ്യാനെത്തി നടി പാർവതി , തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തില്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തി നടി പാര്‍വതി തിരുവോത്ത്. കോഴിക്കോട് മാളിക്കടവില്‍ ആണ് പാര്‍വതി വോട്ട് ചെയ്യാനെത്തിയത്.

കൂടാതെ വോട്ടവകാശം വിനിയോഗിക്കാന്‍ യുവജനത പരമാവധി ശ്രദ്ധിക്കണമെന്ന് താരം മാധ്യമങ്ങളോട് വ്യക്തമാക്കി, ഇപ്പോഴത്തെ നാടിന്റെ അവസ്ഥ വച്ച് നമ്മള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്. പ്രത്യേകിച്ച് യുവജനതയെന്നും പാർവതി.

തിരഞ്ഞെടുപ്പിനെ കുറിച്ചും വോട്ടവകാശത്തെ കുറിച്ചും യുവതലമുറയ്ക്ക് എത്രത്തോളം ബോധവല്‍ക്കരണം സൃഷ്ടിക്കാന്‍ കഴിയുമോ അത്രത്തോളം സൃഷ്ടിക്കണമെന്ന് വോട്ട് ചെയ്തിറങ്ങിയ ശേഷം താരം പറഞ്ഞു.

ഇന്നും പലര്‍ക്കും ഇപ്പോഴും വോട്ടര്‍ ഐഡി പോലും ഇല്ല. അത് നല്ല കാര്യമല്ലെന്നും പാര്‍വതി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് ആയതിനാല്‍ ഷൂട്ടിംഗ് തിരക്കുകള്‍ മാറ്റി വച്ചാണ് വോട്ട് ചെയ്യാന്‍ വന്നതെന്നും താരം വ്യക്തമാക്കി. എല്ലാ തിരഞ്ഞെടുപ്പിലും താന്‍ ഉണ്ടാകാറുണ്ടെന്നും അത് പ്രധാനമാണെന്നും പാര്‍വതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button