Latest NewsIndiaNews

തെലുങ്ക് നടിക്ക് ശേഷം വീണ്ടും നടി വേശ്യാവൃത്തിയിൽ പിടിയില്‍

ഹൈദരാബാദ്: കഴിഞ്ഞ ദിവസം നഗരത്തില്‍ സെക്‌സ് റാക്കറ്റ് ശൃംഖല ലക്ഷ്യമാക്കി പൊലീസ് നടത്തിയ ഓപറേഷനില്‍ തെലുങ്ക് നടി അറസ്റ്റിലായിരുന്നു. എന്നാല്‍ വീണ്ടും സമാനമായ ഒരു സംഭവം കൂടി സാന്‍ഡല്‍വൂഡില്‍ ഉണ്ടായിരിക്കന്നു. പക്ഷേ, ഒരു വ്യത്യാസം അറസ്റ്റിലായിരിക്കുന്നത് പങ്കാളികളാണെന്ന് ആരോപിക്കപ്പെടുന്നു.

ബാംഗ്ലൂരിലെ മിററിലാണ് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. ഡിസംബർ 20 ന് മൈസൂരിലെ ‘ട്രെഡ് ഫാമിലി സലൂൺ’ എന്ന സ്പായിൽ സിബിബി പോലീസ് നടത്തിയ പരിശോധനയിൽ മാണ്ഡ്യയിൽ നിന്നുള്ള ഒരു പെൺകുട്ടിയെ മോചിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് ഉടമ രാജേഷ്, ഭാര്യ ഇന്ദിര എന്നിവർ അറസ്റ്റിലായി.

മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലെ പാണ്ഡവപൂരയ്ക്കടുത്ത് ഒരു ഗ്രാമത്തിലെ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്താണ് രാജേഷ്‌ സലൂണിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ പെൺകുട്ടിയെ സലൂണ്‍ ഉടമ നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നും അത് വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും ബാംഗ്ലൂർ മിറർ പറഞ്ഞു.

ഏതാനും വി.ഐ.പി. കസ്റ്റമർമാർ, രണ്ട് അഭിനേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരോടൊപ്പം കിടക്ക പങ്കിടാന്‍ പെണ്‍കുട്ടി നിര്‍ബന്ധിതയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രശസ്ത കോമഡി അഭിനേതാക്കൾ സ്ഥിരമായി സന്ദർശകരായി ഉണ്ടായിരുനുവെന്നു ചോദ്യം ചെയ്യലിനിടെ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നിരുന്നാലും അവരുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. അടുത്തിടെ ഹൈദരാബാദ് പോലീസിൽ രണ്ട് ഉന്നത ഹോട്ടലുകളും റെയ്ഡ് നടത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button