Latest NewsNewsInternational

40,000 അടി ഉയരത്തിൽ വച്ച് വിവാഹാഭ്യർത്ഥന ;അമ്പരന്ന് യുവാവ് ;വീഡിയോ കാണാം

ദുബായ് : യുകെയിൽ നിന്നും യുഎഇയിലേക്കുള്ള എമിറേറ്റ്സ് എ380 വിമാനം കഴിഞ്ഞ ദിവസം ഒരു വിവാഹ അഭ്യർഥനയ്ക്കുള്ള വേദിയായി മാറി.മാഞ്ചസ്റ്ററിൽ നിന്നും ദുബായിലേക്കുള്ള വിമാനത്തിൽ വച്ചാണ് റേച്ചൽ എന്ന യുവതി പങ്കാളി ഡാനിയലിനോട് വിവാഹ അഭ്യർത്ഥന നടത്തിയത്.വിമാനം ഏതാണ്ട് 40,000 അടി ഉയരത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം നടന്നത്.

വിമാനത്തിൽ ഒരുക്കിയ പ്രത്യേക സംവിധാനത്തിൽ വച്ചായിരുന്നു യുവതിയുടെ അപ്രതീക്ഷിത നീക്കങ്ങൾ. ഇതിന് പിന്തുണയുമായി വിമാനത്തിലെ ജീവനക്കാരും എത്തി.കയ്യിൽ കരുതിയിരുന്ന മോതിരം പങ്കാളിക്ക് നേരെ നീട്ടി റേച്ചൽ ചോദിച്ചു ‘എന്നെ വിവാഹം കഴിക്കാമോ’? ഉടൻ യെസ് എന്ന് മറുപടിയും ലഭിച്ചു.പരസ്പരം കെട്ടിപിടിക്കുകയും ചുംബിക്കുകയും ചെയ്ത ഇരുവരെയും റോസാപൂവിതളുകൾ വർഷിച്ച് വിമാന ജീവനക്കാർ ആശംസകൾഅറിയിച്ചു.ഇതിന്റെ വീഡിയോ വിമാനം അധികൃതർ തന്നെയാണ് പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button