Latest NewsKeralaNews

ദിലീപിന്റെ പരാതി; കോടതിയുടെ തീരുമാനം ഇങ്ങനെ

കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിൽ പോലീസ് തയ്യാറാക്കിയ കുറ്റപത്രം ചോര്‍ന്നെന്ന നടൻ ദിലീപിന്റെ പരാതിയുടെ വിധി പറയൽ അങ്കമാലി കോടതി ജനുവരി ഒമ്പതിലേക്ക് മാറ്റി.പോലീസ് കുറ്റപത്രം മാധ്യങ്ങൾക്ക് ചോർത്തിയെന്നായിരുന്നു നടന്റെ പരാതി.എന്നാല്‍ ദിലീപ് തന്നെ കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്നാണ് പ്രോസിക്യൂഷന്റെ വാദം.

കേസില്‍ നിര്‍ണായകമായേക്കാവുന്ന മൊഴിപ്പകര്‍പ്പുകളുടെ വിശദാംശങ്ങള്‍ നേരത്തെ പുറ‍ത്ത് വന്നിരുന്നു.മഞ്ജു വാരിയര്‍, കാവ്യ മാധവന്‍, മുകേഷ്, കുഞ്ചാക്കോ ബോബന്‍, റിമി ടോമി, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവരുടെ മൊഴി പകർപ്പുകളാണ് പുറത്തു വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button