Latest NewsNewsInternationalVideos

ഏതു കാമുകൻ ആണ് വിശ്വസ്തനെന്നറിയാൻ ഒളി ക്യാമറയുമായി യുവതിയെ അയച്ചു: കാമുകന്മാരുടെ പ്രതികരണം കണ്ട കാമുകി ഞെട്ടി ( വീഡിയോ )

രണ്ട് കാമുകന്മാരുള്ള കാലിഫോര്‍ണയിയിലെ യുവതി തന്റെ കാമുകന്മാരുടെ വിശ്വാസ്യത പരീക്ഷിക്കാന്‍ നടത്തിയ ശ്രമത്തിൽ വിശ്വസ്തനായ കാമുകനെയും ഒട്ടും വിശ്വസിക്കാൻ പറ്റാത്ത കാമുകനെയും കണ്ടെത്തി. രസകരമായ ഈ വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.കാമുകന്മാര്‍ തന്നെ ചതിക്കുന്നവരാണോ എന്നറിയുന്നതിനായി ഒരു നടിയെ വേഷം കെട്ടിച്ച്‌ ഈ യുവതി തന്റെ കാമുകന്മാരെ വശീകരിക്കാന്‍ അയക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ആദ്യകാമുകനായ സ്റ്റീവ് ആദ്യ ദര്‍ശനത്തില്‍ തന്നെ നടിയുടെ വലയില്‍ വീണിരുന്നു.

എന്നാൽ രണ്ടാമത്തെയാളുടെ വിശ്വാസ്യത കാമുകിയുടെ കണ്ണ് നനയിക്കുന്നതായിരുന്നു. എത്രയൊക്കെ മേനി കാട്ടി വശീകരിക്കാൻ ശ്രമിച്ചിട്ടും രണ്ടാമത്തെയാൾ തനിക്ക് ഗേൾ ഫ്രണ്ട് ഉണ്ടെന്നു തുറന്നു പറഞ്ഞു നടിയെ തിരിച്ചയച്ചു. യൂട്യൂബ് ചാനലായ ടു കാച്ച്‌ എ ചീറ്ററിന്റെ സഹായത്തോടെയാണ് യുവതി തന്റെ കാമുകന്മാരെ പരീക്ഷിച്ചിരിക്കുന്നത്. ആദ്യ കാമുകൻ തനിക്ക് കാമുകിയില്ലെന്നു തന്നെ അറിയിച്ചു. തുടര്‍ന്ന് സംഭാഷണം തുടരുന്നതിനായി തന്റെ പേര് മൈക്കല്‍ ആണെന്ന് സ്റ്റീവ് കള്ളം പറയുന്നുമുണ്ട്.

തനിക്കൊപ്പം വീക്കെന്‍ഡ് ചെലവഴിക്കാമോ എന്ന ചോദ്യത്തിന് സ്റ്റീവ് താല്‍പര്യത്തോടെ സമ്മതിക്കുന്നുമുണ്ട്. രണ്ടാമത്തെ കാമുകനായ ഡാര്‍നെലിന്റെ അടുത്തെത്തിയ നടി പ്രലോഭിപ്പിക്കാനായി അയാളെ പുകഴ്ത്തിക്കൊണ്ട് യുവതി ശൃംഗരിക്കുന്നുണ്ട്. എന്നാല്‍ ഡാര്‍നെല്‍ അതിലൊന്നും വീഴാതെ ഗൗരവത്തോടെ ഇരിക്കുകയാണ് ചെയ്യുന്നത്. താന്‍ തന്റെ ഗേള്‍ഫ്രണ്ടിനെ കാത്തിരിക്കുകയാണെന്ന് ഡാര്‍നെല്‍ നടിയോട് തുറന്ന് പറയുന്നുണ്ട്. ഇതിലൂടെ ഡാര്‍നെലിന്റെ വിശ്വാസ്യത മനസിലാക്കാന്‍ കാലിഫോര്‍ണിയന്‍ യുവതിക്ക് സാധിക്കുകയും ചെയ്തു.

വീഡിയോ കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button