Latest NewsNews

ആര്‍കെ നഗറില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു; ദിനകരന്‍ 1,244 വോട്ടിന് മുന്നില്‍

ചെന്നൈ: ആര്‍കെ നഗറില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ആകെയുണ്ടായിരുന്ന ഒരു പോസ്റ്റല്‍ വോട്ട് ഡിഎംകെയ്ക്ക് ലഭിച്ചു. ഇപ്പോള്‍ ടിടിവി ദിനകരന്‍ 213 വോട്ടിന് മുന്നിലാണ്. രണ്ടാം സ്ഥാനത്ത് അണ്ണാ ഡിഎംകെയ്ക്കാണ്. ഡിഎംകെയുടെ മരുതു ഗണേഷ് മൂന്നാമത്. പത്ത് മണിയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും.

രാഷ്ട്രീയമായി നിര്‍ണായകമായതിനാല്‍ മൂന്നു സ്ഥാനാര്‍ഥികളും ഒന്നിനൊന്നു മികച്ച പോരാട്ടമാണ് പ്രചാരണരംഗത്ത് കാഴ്ചവച്ചത്. ഭരണകക്ഷിയെന്ന നിലയില്‍ ഒപിഎസ്, പളനിസ്വാമി നേതൃത്വത്തിനു വളരെ പ്രധാനപ്പെട്ടതാണ് തിരഞ്ഞെടുപ്പ്. അണ്ണാ ഡിഎംകെയെ നിയന്ത്രിച്ചിരുന്ന മന്നാര്‍ഗുഡി സംഘത്തില്‍നിന്ന് പാര്‍ട്ടി പിടിച്ചശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്. അതും പാര്‍ട്ടിയുടെ അനിഷേധ്യ നേതാവായിരുന്ന ജയലളിത മത്സരിച്ചിരുന്ന മണ്ഡലത്തില്‍. ജയലളിതയുടെ മരണശേഷം മന്നാര്‍ഗുഡി സംഘവുമായി തെറ്റിയ പനീര്‍ശെല്‍വം പാര്‍ട്ടിയില്‍ പ്രതിപക്ഷ സ്വരമുയര്‍ത്തി പാര്‍ട്ടി പിളര്‍ത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button